ഗതാഗതം നിരോധിച്ചു
തൈക്കാട്ടുശേരി ∙ തലോർ റോഡിൽ പട്ടിലങ്ങാടി ഭാഗത്ത് കലുങ്ക് നിർമാണം നടക്കുന്നതിനാൽ നാളെ മുതൽ നിർമാണം പൂർത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ചു.
സീറ്റ് ഒഴിവ്
മണ്ണുത്തി ∙ ഡോൺബോസ്കോ കോളജിൽ വിവിധ ബിരുദ കോഴ്സുകളിൽ എസ്സി, എസ്ടി സീറ്റുകളിൽ ഒഴിവ്. കൂടിക്കാഴ്ച 25ന്.
9020620820. പീച്ചി ∙ ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ് മാൻ സിവിൽ, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി കോഴ്സുകളിൽ 25 മുതൽ 30 വരെയുള്ള തീയതികളിൽ ഉച്ചയ്ക്ക് 12.30 വരെ സ്പോട് അഡ്മിഷൻ. എൽത്തുരുത്ത് ∙ സെന്റ് അലോഷ്യസ് കോളജിൽ ബിരുദ വിഭാഗത്തിൽ ഒഴിവുള്ള എസ്സി, എസ്ടി, ഒഇസി, മെറിറ്റ്, സ്പോർട്സ് സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാലയിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ നാളെ ഉച്ചയ്ക്കു 12ന് അകം ക്യാപ് റജിസ്ട്രേഷൻ കോപ്പിയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം.
9400137800.
അധ്യാപക ഒഴിവ്
വാണിയമ്പാറ ∙ കല്ലിങ്കൽപാടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഫിസിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച സെപ്റ്റംബർ 8ന് 11ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

