ജലവിതരണം മുടങ്ങും
കുഴൽമന്ദം ∙ കണ്ണാടിയിലെ ജലശുദ്ധീകരണശാലയിലെ ശുദ്ധജലവിതരണ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു ഭാഗികമായും നാളെയും മറ്റന്നാളും പൂർണമായും ജലവിതരണം മുടങ്ങുമെന്ന് കുഴൽമന്ദം സെക്ഷൻ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. തേങ്കുറിശ്ശി പഞ്ചായത്തിലും കുഴൽമന്ദം പഞ്ചായത്തിലെ ചിതലി ഭാഗങ്ങളിലുമാണ് തടസപ്പെടുക.
അധ്യാപക ഒഴിവ്
തൃത്താല ∙ മേഴത്തൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടികാഴ്ച സെപ്റ്റംബർ 9ന് രാവിലെ 10ന്.
തൃത്താല∙ ഞാങ്ങാട്ടൂർ എയുപി സ്കൂളിൽ യുപി എസ്ടിയിൽ താൽകാലിക അധ്യാപക ഒഴിവ്. അഭിമുഖം 29ന് 10.30ന്.
ഓപ്പറേറ്റർ, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്
തിരുമിറ്റക്കോട് ∙ ഗ്രാമപ്പഞ്ചായത്തിനു കീഴിൽ പുതുതായി ആരംഭിക്കുന്ന വാതക പൊതുശ്മശാനത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഓപ്പറേറ്ററെയും സുരക്ഷാ ജീവനക്കാരനെയും നിയമിക്കുന്നു.
പ്രായപരിധി 45. അഭിമുഖം സെപ്റ്റംബർ 2ന് രാവിലെ 10.30 തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫിസിൽ.
മെഡിക്കൽ ക്യാംപ് ഇന്ന്
പട്ടാമ്പി ∙ കീഴായൂർ ഇഎംഎസ് കലാസമിതി വായനശാലയും പട്ടാമ്പി കോസ്മിക് ക്ലിനിക്കും ചേർന്നു നടത്തുന്ന സൗജന്യ ജനറൽ മെഡിക്കൽ ക്യാംപ് ഇന്നു കീഴായൂർ ഗവ.
യുപി സ്കൂളിൽ നടക്കും. രാവിലെ 9ന് നഗരസഭ അധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്യും.
നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ എൻ.രാജൻ അധ്യക്ഷത വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

