ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും വസ്തുതാവിരുദ്ധവുമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പാർട്ടിയെ തകർക്കാൻ ബോധപൂർവ്വമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യോഗത്തിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമപ്രവർത്തകർ സങ്കൽപകഥകളാക്കി മാറ്റി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി നേതൃത്വത്തിന്റെ വിശ്വാസ്യത തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന് മേൽ പൂർണ്ണ വിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കോർ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഊഹാപോഹങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

