വിയ്യൂർ∙സെൻട്രൽ ജയിലിൽ കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി.1000 വീതം തൈകളാണ് വിളയിച്ചത്. 80 കിലോഗ്രാം ഉൽപന്നങ്ങൾ ഒന്നാംഘട്ടത്തിൽ ശേഖരിച്ചു.
ജയിൽ വളപ്പിൽ 22 ഏക്കർ സ്ഥലത്ത് 40 അന്തേവാസികളുടെ സേവനം ഉപയോഗപ്പെടുത്തി ജൈവ രീതിയിലാണ് കൃഷി ചെയ്തു വരുന്നത്. വിളവുകൾ പ്രധാനമായും ജയിൽ അടുക്കളയിലാണ് ഉപയോഗിക്കുന്നത്.
ജോയിന്റ് സൂപ്രണ്ട് അർജുൻ അരവിന്ദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ടുമാരായ നവാസ് ബാബു, ശിവദാസ്, അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഗംഗാധരൻ എന്നിവർ സന്നിഹിതരായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

