ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതിയുടെ ഉത്തരവ്.
തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. 2021 ജനുവരി 10-നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണമടഞ്ഞത്.
തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾ ഒന്നും കൂടാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ, ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20-ന് മുഹ്സിന മരണപ്പെട്ടിരുന്നു.
ഭർത്താവ് മതിയായ ചികിത്സ നൽകാതെയാണ് മുഹ്സിന മരണപ്പെട്ടതെന്നാരോപിച്ച് കുടുംബം രംഗത്തുവരികയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചാവക്കാട് സബ് ഇൻസ്പെക്ടർ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

