ചാലക്കുടി/കൊരട്ടി∙ ദേശീയപാത 544ൽ തൃശൂർ – എറണാകുളം ദിശയിൽ 12 കിലോമീറ്റർ ദൂരം യാത്രക്കാർ ഗതാഗതക്കുരുക്കിൽപെട്ടത് വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ ഉച്ചവരെ 18 മണിക്കൂർ. യാത്രക്കാരോടു ദേശീയപാത അതോറിറ്റിയും അടിപ്പാത നിർമാണ കരാറുകാരും ദയാരഹിത നിലപാടു തുടരുകയാണ്.
തമിഴ്നാട്ടിലെ ചേരി നിർമാർജനത്തിനു ഭവനസമുച്ചയം നിർമിച്ചതിലെ ഗുണനിലവാരക്കുറവു കണ്ടതോടെ, ‘കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന്’ അവിടുത്തെ ഭവന– നഗര വികസന വകുപ്പ് നോട്ടിസ് നൽകിയ കമ്പനിയാണു മുരിങ്ങൂരിലും ചിറങ്ങരയിലും ഉൾപ്പെടെയുള്ള അടിപ്പാതകളുടെ കരാറുകാർ.
ഇവർ തമിഴ്നാട്ടിൽ നിർമിച്ച തടയണ ഒലിച്ചുപോയെന്നും പരാതി ഉയർന്നിരുന്നു. കേരളത്തിലെ ഹൈവേ ദുരിതവും പ്രതിഷേധവും സുപ്രീംകോടതി വരെ ഗൗരവത്തോടെയെടുത്തിട്ടും കരാറുകാർക്കോ അവരെ നിയന്ത്രിക്കേണ്ട
ദേശീയപാത അതോറിറ്റിക്കോ കൂസലില്ല. അടിപ്പാതകൾ പണിയുമ്പോൾ വാഹനങ്ങൾ കടത്തിവിടാനായി സജ്ജമാക്കിയ ബദൽ റോഡുകൾ പൊളിഞ്ഞു പാളീസായി കുഴികൾ നിറഞ്ഞതിനാൽ ഇഴഞ്ഞു നീങ്ങാൻ പോലും കഴിയാത്തവിധമാണ് വെള്ളിയാഴ്ച രാത്രി വാഹനങ്ങൾ കുടുങ്ങിയത്.
മുരിങ്ങൂരിൽ രാത്രി 9 മണിയോടെ, തടി കയറ്റിയ ലോറി മറിഞ്ഞതോടെയാണ് കുരുക്ക് ആരംഭിച്ചത്. ഉടൻതന്നെ ലോറി മാറ്റിയെങ്കിലും കുരുക്ക് തുടർന്നു. കറുകുറ്റി മുതൽ പോട്ട
വരെ 12 കിലോമീറ്റർ ദൂരം ദേശീയപാതയിൽ പല വാഹനങ്ങളും നാലു മണിക്കൂറിലേറെ അനങ്ങാൻപോലുമാകാതെ കിടക്കേണ്ടിവന്നു. ഇവിടെ മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണം നടക്കുകയാണ്.
വാഹനങ്ങളിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ളവർ വെള്ളം കുടിക്കാനോ പ്രാഥമികകൃത്യങ്ങൾ നിറവേറ്റാനോ പോലും സാധിക്കാതെ പ്രയാസപ്പെട്ടു.
അതീവഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പോകുകയായിരുന്ന ആംബുലൻസുകളും കൊച്ചി വിമാനത്താവളത്തിലേക്കു പോകുകയായിരുന്നവരും ഉൾപ്പെടെ കുരുക്കിൽപെട്ട് വലഞ്ഞു. പലർക്കും ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ യാത്ര അവസാനിപ്പിക്കേണ്ടിവന്നു.
സമാന്തര റോഡുകളെ ശരണം പ്രാപിച്ചവർ അവിടെ കുടുങ്ങി. ആ റോഡുകളും തകർന്നു തരിപ്പണമാണ്.അടിപ്പാത നിർമാണത്തിനായി ദേശീയപാത അടച്ചു കെട്ടുമ്പോൾ സുരക്ഷിതവും ഗതാഗതതടസ്സം സൃഷ്ടിക്കാത്തതുമായ ബദൽപാത വേണമെന്നു കരാറിൽ നിർദേശമുണ്ടെങ്കിലും കരാറുകാർ കേട്ട
മട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

