തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടി. മണ്ഡലത്തിൽ ഉൾപ്പെട്ട
രണ്ട് വാർഡുകളിലും എൽഡിഎഫ് അട്ടിമറി വിജയം കരസ്ഥമാക്കി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു.
395 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ബിജിമോൾ വിജയം കൈവരിച്ചത്. കഴിഞ്ഞ തവണ 593 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചിരുന്ന സീറ്റാണിത്.
ഇതിനുപുറമെ, ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും യുഡിഎഫിന് നഷ്ടമായി. ഇവിടെ എൽഡിഎഫിന്റെ രമ്യ തുളസി 440 വോട്ടും, യുഡിഎഫിന്റെ അജന്ത ഷിജി 301 വോട്ടുമാണ് നേടിയത്.
രമ്യ ഹരിദാസും സഹായി പാളയം പ്രദീപും ഒരു ഭാഗത്തും ഒരു വിഭാഗം പ്രാദേശിക കോൺഗ്രസ് നേതാക്കൾ മറുഭാഗത്തുമായി നടന്ന കയ്യാങ്കളി വിവാദം കോൺഗ്രസിന് വലിയ തലവേദനയായിരുന്നു. കെപിസിസി നേതൃത്വം ഇടപെട്ട് എംഎൽഎയ്ക്ക് ഉൾപ്പെടെ താക്കീത് നൽകിയാണ് അന്ന് ആ പ്രശ്നം അവസാനിപ്പിച്ചത്.
എന്നാൽ, പ്രാദേശിക തലത്തിൽ പാർട്ടിയിൽ നിലനിന്ന ഈ അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

