തൃശൂർ: വിവിധ മേഖലകളിൽ പ്രകടിപ്പിച്ച മികവിനുള്ള മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിന്റെ പൂർവ വിദ്യാഥി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിലൂടെയാണ് വിജയികളെ സ്കൂൾ അധികൃതർ പുറത്തുവിട്ടത്.
ചികിത്സാ രംഗത്തെ സംഭാവനകൾ മാനിച്ച് ഡോ. ഗോപാൽ എസ്.
പിള്ള, ഡോ. ഫിജോ ചാക്കോ എന്നിവർ അച്ചീവ്മെന്റ്സ് ഇൻ മെഡിസിൻ വിഭാഗത്തിലും, കായിക മേഖലയിലെ മികവിന് ഫ്രാൻസിസ് ജെ.
ആട്ടോക്കാരൻ അച്ചീവ്മെന്റ്സ് ഇൻ സ്പോർട്സ് വിഭാഗത്തിലും അവാർഡിന് അർഹരായി. കൂടാതെ, ഇംഗ്ലീഷ് അധ്യാപനത്തിന് രാജ്യാന്തര അംഗീകാരം നേടിയ ഡോ.
കെ.ജെ. വർഗീസ്, സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായ എ.ജി.ധീരജ്, സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ കെ.എഫ്.
സജോ, ബിസിനസ് മേഖലയിൽ തിളങ്ങിയ ഗോപകുമാർ തട്ടത്ത് എന്നിവരും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. ഓഗസ്റ്റ് 16ന് വൈകിട്ട് 5ന് തൃശൂർ റീജൻസി ക്ലബിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

