തൃശൂർ ∙ കുറ്റകൃത്യങ്ങൾ തടയൽ മാത്രമല്ല, ആപത്ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കുകയും ചെയ്യേണ്ടതു പൊലീസിന്റെ കടമയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 104 സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളോടു സഹാനുഭൂതിയോടെ പെരുമാറാൻ കഴിയണം. സഹായം അഭ്യർഥിക്കുന്നവരോടു മുൻവിധിയില്ലാതെ ചെവികൊടുക്കാൻ കഴിയണം. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകണം.
വർഗീയത, ലഹരി പോലെയുള്ള മഹാവിപത്തുകളെ ഗൗരവമായി കാണേണ്ടതുണ്ട്.
ഇവയെല്ലാം പൂർണാർഥത്തിൽ നീക്കം ചെയ്യേണ്ടതുണ്ട്. കാലാനുസൃതമായ ഒട്ടേറെ ചുമതലകളാണ് പൊലീസ് നിർവഹിക്കേണ്ടത്. ഏതു ദുരന്ത ഘട്ടങ്ങളിലും ജനങ്ങൾ ആദ്യം വിളിക്കുക പൊലീസിനെയാണ്.
ഈ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നാലു പ്ലറ്റൂണുകൾ പാസിങ് ഔട്ട് പരേഡിൽ അണിനിരന്നു. 90 പുരുഷന്മാരും 14 വനിതകളും ഉൾപ്പെടുന്നു.
12 ബിരുദാനന്തര ബിരുദധാരികൾ, 59 പേർ ബിരുദധാരികൾ, 3 എംബിഎക്കാർ, ഒരു എംസിഎക്കാരൻ, 26 ബിടെക്കുകാർ, 2 എംഎസ്ഡബ്ല്യുക്കാർ എന്നിവരും ഉൾപ്പെടുന്നു.
പരിശീലനത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചവരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ബെസ്റ്റ് ഇൻഡോർ –ഓൾറൗണ്ടറായി ഒ.എം.
സൈദ, ബെസ്റ്റ് ഔട്ട്ഡോർ വിഭാഗത്തിൽ എം. ശ്രീജിത്ത്, ബെസ്റ്റ് ഷൂട്ടറായി ബിനോയ് ബേബി എന്നിവർ ആദരമേറ്റുവാങ്ങി.
പി.
ബാലചന്ദ്രൻ എംഎൽഎ, കൗൺസിലർ രാജശ്രീ ഗോപൻ, ഡിജിപി റാവാഡ എ. ചന്ദ്രശേഖർ, എഡിജിപി എസ്.
ശ്രീജിത്ത്, പൊലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ, ഡിഐജി ഹരിശങ്കർ, കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ പൊലീസ് മേധാവി എസ്.
കൃഷ്ണകുമാർ, ഐആർബി കമൻഡാന്റ് പി. വാഹിദ്, അസിസ്റ്റന്റ് ഡയറക്ടർമാരായ എസ്.
ശശിധരൻ, മൊയ്തീൻകുട്ടി, പി.എം. മുഹമ്മദ് ഹാരിസ്, എസ്.
നജീബ് എന്നിവർ സന്നിഹിതരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

