പട്ടാമ്പി ∙ മൂന്ന് മാസം പ്രായമായപ്പോൾ മുതൽ ഓമനിച്ചു വളർത്തിയ തത്തയെ കാണാതായ സങ്കടത്തിൽ ഒരു കുടുംബം. കൊപ്പം, വളാഞ്ചേരി റോഡിൽ താമസിക്കുന്ന ഫാത്തിമ ഷഫ്നയുടെ വീട്ടിലെ ഒന്നര വയസ്സുള്ള ‘ഹമൂഡി’ എന്ന ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത) ആണ് മേയ് 1ന് പുറത്തേക്ക് പറന്നു പോയത്.
തത്തയുടെ വലതു കാലിൽ ഐവറി 13 മോതിരം ഉണ്ട്. സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും തത്തയെ കണ്ടെത്താനായില്ല.
ഒരു വർഷത്തിലേറെയായി കുടുംബാംഗത്തെ പോലെ താലോലിച്ചു വളർത്തി പോരുന്ന തത്തയാണിതെന്ന് വീട്ടുകാർ പറയുന്നു. ആരെങ്കിലും തത്തയെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ
9645703345
എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് വീട്ടുകാർ അഭ്യർഥിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

