ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാളെ ഗുരുവായൂരിലെ വ്യാപാരികളുടെ വകയായി മർച്ചന്റ്സ് ഏകാദശി വിളക്ക് ആഘോഷിക്കും. കാലത്ത് കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹന വാരിയരുടെ മേളം അകമ്പടിയാകും.
ഉച്ചകഴിഞ്ഞ് പല്ലാവൂർ ശ്രീധരന്റെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി. സന്ധ്യയ്ക്ക് ശിവറാമിന്റെ തായമ്പക.
കിഴക്കെനട ദീപസ്തംഭത്തിനു മുന്നിൽ സന്ധ്യയ്ക്ക് നാണയപ്പറ സമർപ്പിക്കും.
രാത്രി 7ന് ഏകാദശി വിളക്ക് പുരസ്കാരം ചെണ്ട വിദ്വാൻ എരവത്ത് നാരായണ മാരാർക്ക് സമ്മാനിക്കും.
രാത്രി ഇടയ്ക്ക നാഗസ്വര മേളത്തോടെ വിളക്കെഴുന്നള്ളിപ്പ് ,മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കാലത്ത് 7 മുതൽ രാത്രി 10 വരെ വ്യാപാരി കുടുംബങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. കാലത്ത് 10ന് ചെറുതാഴം വിഷ്ണുരാജ്, കല്ലേക്കുളങ്ങര ആദർശ് എന്നിവരുടെ ഡബിൾ തായമ്പക.
വൈകിട്ട് 5ന് ജി.വി.രാമനാഥൻ സംഘത്തിന്റെ സമ്പ്രദായ ഭജന.
രാത്രി 7ന് തിരുവനന്തപുരം കലാക്ഷേത്രയുടെ ബാലെ ശ്രീകൃഷ്ണ ഭാരതം. ഇന്നലെ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏകാദശി വിളക്ക് നെയ് വിളക്കായി ആഘോഷിച്ചു.ഇന്ന് പൊലീസ് ഏകാദശി വിളക്കാണ്. മിനിയാന്ന് രാത്രി കോടതി വിളക്കിന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടക്കം ഒട്ടേറെ ന്യായാധിപന്മാർ വിളക്ക് തെളിക്കാൻ എത്തിയിരുന്നു.
ഏകാദശി വിളക്ക് ഇന്ന്
ക്ഷേത്രം:
കാഴ്ചശീവേലി മേളം കക്കാട് രാജപ്പൻ മാരാർ കാലത്ത് 7.00,3.30, നടപ്പന്തൽ മേളം കാലത്ത് 9.30, ഡബിൾ തായമ്പക 6.30, വിളക്കെഴുന്നള്ളിപ്പ് രാത്രി 9.30. മേൽപുത്തൂർ ഓഡിറ്റോറിയം: പൊലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ കാലത്ത് 10.30 മുതൽ, സാംസ്കാരിക സദസ് ഉദ്ഘാടനം ഡിജിപി റവാഡ ചന്ദ്രശേഖർ, അധ്യക്ഷൻ റിട്ട.എസ്പി ആർ.കെ.ജയരാജൻ 5.30.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

