പത്തനംതിട്ട ∙ നഗരത്തിൽ റിങ് റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സംരക്ഷണഭിത്തി നിർമാണം തുടങ്ങി.
സെന്റ് പീറ്റേഴ്സ് ജംക്ഷന് സമീപമാണ് പണി തുടങ്ങിയത്. നേരത്തെ ഈ ഭാഗത്തെ പാതയോരത്തെ കയ്യേറ്റങ്ങൾ പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചിരുന്നു.
6.5 കോടി രൂപ ചെലവിട്ടാണ് സൗന്ദര്യവൽക്കരണം. മുത്തൂറ്റ് ആശുപത്രി ഭാഗം മുതൽ അഴൂർ, സ്റ്റേഡിയം ജംക്ഷൻ, സെന്റ് പീറ്റേഴ്സ് ജംക്ഷൻ വരെയാണ് പദ്ധതി നടപ്പാക്കുന്നത്.
9 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. നടപ്പാത, സ്ഥലസൗകര്യം അനുസരിച്ച് ഇരിപ്പിടം എന്നിവ സജ്ജീകരിക്കും. മന്ത്രി പി.എം.മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട നഗരസഭയിലെ മാസ്റ്റർ പ്ലാനിലും റിങ് റോഡിൽ നൂതന പദ്ധതികൾ നടപ്പാക്കുന്നതിന് നിർദേശമുണ്ട്.
റിങ് റോഡിന്റെ വശങ്ങളിലെ കുറ്റിക്കാടുകൾ നീക്കം ചെയ്യാനുള്ള നടപടിയും ആരംഭിച്ചതായി പിഡബ്ല്യുഡി അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

