തൃശൂർ ∙ കുട്ടിക്കാലം മുതൽ കഥകളിയെ ഏറെ സ്നേഹിച്ച ഇരിങ്ങാലക്കുട വല്ലക്കുന്ന് സ്വദേശി ഉപാസനയിൽ സീന ഉണ്ണിക്ക് സ്വപ്നസാക്ഷാത്കാരം.
ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ച് അരങ്ങേറ്റം നടത്തിയ അൻപത്തിയൊന്നുകാരി കുചേലവൃത്തം ആട്ടക്കഥയിലെ രുക്മിണിയായി കഥകളിയിലും അരങ്ങേറ്റം കുറിച്ചു. ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന അരങ്ങേറ്റത്തിൽ കൂട്ടുകാരി മീന കുറുപ്പിനൊപ്പമാണ് സീന വേഷമിട്ടത്. 43–ാം വയസ്സിലാണ് നൃത്തപഠനം തുടങ്ങുന്നത്. ഭരതനാട്യവും മോഹിനിയാട്ടവുമായിരുന്നു ആദ്യം.
നൃത്തപരിപാടികളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. പരേതരായ തൈവളപ്പിൽ ഗംഗാധരന്റെയും അല്ലിയുടെയും മകളാണ്. ഭർത്താവ്: ആലുവ തറയിൽ വീട്ടിൽ സത്യനാഥൻ.
മകൻ: ശ്രീഹരി തറയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

