കൊല്ലങ്കോട് ∙ നാടിന്റെ മനമറിഞ്ഞ ഇയ്യങ്കോട് ശ്രീധരനെന്ന എഴുത്തുകാരനുള്ള ആദരം സുഹൃദ്സംഗമ വേദിയായി. എഴുത്തു ജീവിതത്തിന്റെ 60 വർഷങ്ങൾ പിന്നിടുകയും 84–ാം പിറന്നാൾ ആഘോഷിക്കുകയും ചെയ്യുന്ന ഇയ്യങ്കോട് ശ്രീധരനു മഹാകവി പി.സ്മാരക കലാ സാംസ്കാരിക കേന്ദ്രവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും ചേർന്നൊരുക്കിയ ആദരവിന് നാട്ടുകാരും എഴുത്തുകാരും സുഹൃത്തുക്കളും ഒരുമിച്ചെത്തി.
1961ൽ കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിൽ അധ്യാപകനായി എത്തിയതു മുതൽ വെങ്ങുനാടെന്ന കൊല്ലങ്കോടിന്റെ ഗ്രാമീണ മണ്ണിനോട് ഇഴചേർന്നു നിൽക്കുന്ന സാഹിത്യകാരന്റെ ജീവിതത്തിലെ അപൂർവ നിമിഷങ്ങളാണ് അരങ്ങേറിയത്. ഇയ്യങ്കോടിനുള്ള ആദരം കെ.രാധാകൃഷ്ണൻ എംപി കൈമാറി.
കെ.ബാബു എംഎൽഎ അധ്യക്ഷനായി. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ വൈശാഖൻ മുഖ്യാതിഥിയായി. ഇയ്യങ്കോടിന്റെ ചുവന്ന തെരുവ്, അപ്പുണ്ണി എന്നീ കൃതികളുടെ രണ്ടാം പതിപ്പ് പുന:പ്രകാശനം സാഹിത്യകാരൻ മുണ്ടൂർ സേതുമാധവനും കെ.വാസുദേവനും ചേർന്നു നിർവഹിച്ചു.
മുൻ എംഎൽഎ സി.ടി.കൃഷ്ണൻ, സി.രാവുണ്ണി, ആഷാമേനോൻ, പ്രഫ.
പി.എ.വാസുദേവൻ, കാളിദാസ് പുതുമന, മണ്ണൂർ രാജകുമാരനുണ്ണി, വി.കലാകാരൻ എം.സി.പോൾ, ആർ.ശാന്തകുമാരൻ, പി.എൻ.മോഹൻദാസ്, എസ്.കെ.കവിത, സുരേന്ദ്രൻ കുത്തന്നൂർ, കെ.സത്യപാൽ, ബി.അനന്തകൃഷ്ണൻ, ചേരാമംഗലം ചാമുണ്ണി, നയനൻ നന്ദിയോട്, കാവിൽ മണി, ഇന്ദു ചിറ്റൂർ, കെ.പി.രാഘവൻ എന്നിവർ പ്രസംഗിച്ചു.
ഇയ്യങ്കോടിന്റെ രചനകൾ സാധാരണക്കാരുടെ ശബ്ദം: കെ.രാധാകൃഷ്ണൻ എംപി
കൊല്ലങ്കോട് ∙ ഇയ്യങ്കോട് ശ്രീധരൻ എന്ന എഴുത്തുകാരന്റെ വാക്കുകളും എഴുത്തുകളും എന്നും നിലകൊണ്ടതു സാധാരണക്കാർക്കു വേണ്ടിയെന്നു കെ.രാധാകൃഷ്ണൻ എംപി പറഞ്ഞു. എഴുത്തു ജീവിതത്തിന്റെ 60 വർഷങ്ങൾ പിന്നിടുകയും 84–ാം പിറന്നാൾ ആഘോഷിക്കുകയും ചെയ്യുന്ന ഇയ്യങ്കോട് ശ്രീധരനു മഹാകവി പി.സ്മാരക കലാ സാംസ്കാരിക കേന്ദ്രവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും ചേർന്നൊരുക്കിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരിതമനുഭവിക്കുന്നവരുടെ രാഷ്ട്രീയം തന്റെ കൃതികളിലൂടെ എല്ലായിടത്തും എത്തിക്കുകയും അനീതി കണ്ടാൽ അതിനെതിരെ എഴുതുന്നതാണു എഴുത്തുകാരന്റെ രാഷ്ടീയമെന്നു ലോകത്തോട് തുറന്നു പറയുകയും ചെയ്തു.
കലാമണ്ഡലത്തെ സാധാരണക്കാർക്കു പ്രാപ്യമാക്കിയതിനു പിന്നിൽ ഇയ്യങ്കോടിന്റെ ഇടപെടൽ വലുതാണെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. സാഹിത്യത്തിലൂടെ സാമൂഹിക മാറ്റത്തിന്റെ പങ്ക് ഏറ്റെടുക്കുകയും സാഹിത്യത്തെ സാഹോദര്യമുള്ളതാക്കി മാറ്റുകയും ഇയ്യങ്കോട് ശ്രീധരൻ തന്റെ രചനകളിലൂടെ ചെയ്തുവെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത വൈശാഖൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

