ഗുരുവായൂർ ∙ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിനു സമീപം ഗുരുവായൂർ–ചൂണ്ടൽ മെയിൻ റോഡിൽ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി 12.50ന് നടന്ന മോഷണത്തിൽ 10 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. കുഞ്ഞുമുഹമ്മദിന്റെ മകൾ തൃശൂർ ഒളരി ഐഎസ്ഐ ആശുപത്രിയിലെ ഡോ.
ബുഷറയുടെ 2 മാലകൾ, 2 വളകൾ, 3 ജോടി കമ്മലുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.
കുഞ്ഞുമുഹമ്മദ്, മകൾ ഡോ. ബുഷറ, ഭർത്താവ് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഡോ.
അബൂബക്കർ മുഹമ്മദ്റാഫി, ഡോക്ടർ ദമ്പതികളുടെ 2 മക്കൾ, ഇവരുടെ ബന്ധുവിന്റെ മകൻ എന്നിവർ ഉറങ്ങിക്കിടക്കുമ്പോഴാണ് വീട്ടിൽ മോഷണം നടന്നത്. ഒന്നാം നിലയിലെ ഹാളിലെ അലമാര തുറന്ന് സ്വർണം കവർന്നത് വീട്ടുകാർ അറിഞ്ഞത് 27 മണിക്കൂർ കഴിഞ്ഞാണ്.
വിനോദയാത്രയ്ക്ക് പോകാനായി ഇന്നലെ പുലർച്ചെ 4ന് ഡോ.ബുഷറ ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് കാണാനില്ലെന്നു മനസ്സിലായത്.
ബുഷറയെ തൃശൂരിൽ വിനോദയാത്രാ സംഘത്തിനൊപ്പം എത്തിച്ച് തിരിച്ചു വന്ന ഡോ.അബൂബക്കർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. യുവാവായ മോഷ്ടാവ് അലമാര തുറന്ന് സ്വർണം എടുത്തു കടന്നു കളയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഒന്നാം നിലയിലാണ് ഡോക്ടർ ദമ്പതികൾ ഉറങ്ങിയത്.
ഇവരുടെ മുറിക്കു സമീപമുള്ള അലമാരയിലാണ് സ്വർണം വച്ചിരുന്നത്. ഈ അലമാര പൂട്ടിയിരുന്നില്ല.
ഈ ഹാളിലേക്ക് പുറത്തു നിന്ന് പ്രവേശിക്കുന്ന വാതിലുണ്ട്. വാതിലുകൾ കുത്തിപ്പൊളിക്കാതെയാണ് കള്ളൻ അകത്തു കടന്നത്.
ഗുരുവായൂർ സ്റ്റേഷൻ എസ്ഐ യു.മഹേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

