ഗുരുവായൂർ ക്ഷേത്രത്തിൽ കാലത്തും വൈകിട്ടും രാത്രിയും ആനയെ എഴുന്നള്ളിച്ച് ശീവേലി പണ്ടേയുള്ള ചടങ്ങാണ്. എന്നാൽ രാത്രി വിളക്കെഴുന്നള്ളിപ്പ് അപൂർവമായിരുന്നു.
ഏകാദശിക്കാലത്തു മാത്രമാണ് തുടർച്ചയായി ഏകാദശി വിളക്ക് നടക്കാറുള്ളത്. ഇപ്പോൾ വർഷത്തിൽ 6 ദിവസം മാത്രമേ വിളക്ക് ഇല്ലാത്തതുള്ളൂ.രാത്രി അത്താഴപൂജ കഴിഞ്ഞ് നടക്കുന്ന അത്താഴശീവേലിയുടെ ഭാഗമാണ് വിളക്ക്.
അത്താഴ ശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിന് കോലത്തിൽ തിടമ്പ് എഴുന്നള്ളിച്ച് 3 ആനകളോടെ വിളക്ക് എഴുന്നള്ളിച്ചാൽ വിളക്കുമാടത്തിലെ എണ്ണായിരത്തോളം ചുറ്റുവിളക്കുകൾ ഭക്തർ തെളിക്കും. വിളക്കു തൊഴുന്നതും വിളക്കു തെളിക്കുന്നതും ആയുരാരോഗ്യ സൗഖ്യത്തിന് ഉത്തമമെന്നാണ് വിശ്വാസം.
വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി.
31 ദിവസമാണ് ഇപ്പോൾ ഏകാദശി വിളക്കുകൾ. വ്യക്തികളും സംഘടനകളും പുരാതന കുടുംബങ്ങളും സ്ഥാപനങ്ങളുമാണ് വിളക്ക് നടത്തുന്നത്. പണ്ട് രാജകുടുംബങ്ങളും നമ്പൂതിരി, നായർ ജന്മിഗൃഹങ്ങളുമാണ് ഏകാദശി വിളക്ക് നടത്തിയിരുന്നത്.
1938ൽ 18 ഏകാദശി വിളക്കുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴുള്ള ഏകാദശി വിളക്കുകളിൽ കപ്രാട്ട് കുടുംബം വക പഞ്ചമി വിളക്കാകും പഴക്കമേറിയത്.
1908ൽ കപ്രാട്ട് പാറുകുട്ടിയമ്മയുടെ പേരിലേക്ക് ഏകാദശി വിളക്കു മാറ്റിയതായി ഭാഗപത്ര രേഖയുണ്ട്.
1916 വരെ ഏക നെയ്വിളക്ക് നവമി ദിവസം മേൽശാന്തിയുടെ വകയായിരുന്നു. 1916ൽ ക്ഷേത്ര ഭരണം ബ്രിട്ടിഷ് എസ്റ്റേറ്റ് ഭരണത്തിൻ കീഴിലായി.
മേൽശാന്തിക്ക് നടവരവിൽ അവകാശം ഇല്ലാതാക്കി, ശമ്പളം നിശ്ചയിച്ചു. ഇതോടെ മേൽശാന്തി ഒഴിഞ്ഞ് നവമി നെയ്വിളക്ക് കൊളാടി കുടുംബം ഏറ്റെടുത്തു. ഇപ്പോൾ ഏകാദശി വിളക്കുകളിൽ ആദ്യത്തേത് 1940ൽ ആരംഭിച്ച പാലക്കാട് അലനെല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബത്തിന്റേതാണ്.1950 വരെ വടക്കേടത്ത് മന വക ഏകാദശി വിളക്കുണ്ടായിരുന്നു.
1951ൽ മരനാട് ഇല്ലം ഒഴിഞ്ഞ് എടത്രനാടിന് വിളക്കു നൽകി. 1956 വരെ വിളക്കു നടത്തിയിരുന്ന പുന്നത്തൂർ കോവിലകം ഒഴിവായി.
ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ വിളക്ക് ഏറ്റെടുത്തു.
1969ൽ മദിരാശി പി.ടി.കുമാരപ്പണിക്കർ ഒഴിഞ്ഞ വിളക്കാണ് ഇന്നത്തെ ജി.ജി.കൃഷ്ണയ്യർ വിളക്ക്. ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയും വിളക്കും ചിറളയം കോവിലകം ഒഴിഞ്ഞതിനെ തുടർന്ന് 1971ൽ ദേവസ്വം ഏറ്റെടുത്തു. കോഴിക്കോട് സാമൂതിരി രാജ നടത്തിയിരുന്ന ദശമി വിളക്ക് 1972ൽ ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റും ഉള്ളനാട്ട് പണിക്കർ നടത്തിയിരുന്ന ഏകാദശി വിളക്ക് 1976ൽ ഗുരുവായൂർ അയ്യപ്പ ഭജനസംഘവും ഏറ്റെടുത്തു.
1978ൽ ഏകാദശി വിളക്ക് 27 എണ്ണം ആക്കി. 6 ദിവസങ്ങളിൽ ഉദയാസ്തമയ പൂജയും ഉണ്ടായിരുന്നു.
1980ൽ വിളക്കിന്റെ എണ്ണം 32 ആക്കി. ഏകാദശി വിളക്കുകളിൽ ഏക വെളിച്ചെണ്ണ വിളക്ക് നെന്മിനി മന വക സപ്തമി വിളക്കാണ്.
വാരിയത്ത് കുടുംബം വക അഷ്ടമി വിളക്കു മുതൽ സ്വർണക്കോലം എഴുന്നള്ളിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

