പട്ടാമ്പി ∙ വാദ്യ കലാരംഗത്ത് നാല് പതിറ്റാണ്ടായി നിറസാന്നിധ്യമായ കലാമണ്ഡലം വള്ളൂർ മുരളീധരനെ ഇന്ന് നാട് ആദരിക്കും. വള്ളൂർ വാദ്യ ധ്വനിയുടെ നേതൃത്വത്തിലാണ് കലാമണ്ഡലം വള്ളൂർ മുരളീധരനെ സുവർണോപഹാരം നൽകി ആദരിക്കുന്നത്.
ശങ്കരമംഗലം ശിവക്ഷേത്ര സന്നിധിയിലെ കുട്ടിക്കൃഷ്ണപണിക്കർ, രാമൻകുട്ടി പണിക്കർ നഗറിലാണ് ആദര സദസ്സ്. 4 പതിറ്റാണ്ടായി കേരളീയ വാദ്യ കലാ രംഗത്ത് നിറഞ്ഞുനിൽക്കുന്ന കലാമണ്ഡലം മുരളിയുടെ സമഗ്ര സംഭാവനകളെ മുൻ നിർത്തിയാണ് ആദരിക്കുന്നതെന്ന് പ്രസിഡന്റ് ടി.
മോഹനൻ കൊടുമുണ്ട, സെക്രട്ടറി ടി. ശ്രീജയനാഥൻ തൃപ്രങ്ങോട് എന്നിവർ പറഞ്ഞു.
കേരള കലാമണ്ഡലത്തിൽ കഥകളി ചെണ്ട
അഭ്യസിച്ച മുരളി തായമ്പകയും മേളവും തന്റെ തട്ടകമാക്കി തിരഞ്ഞെടുത്തു. വള്ളൂർ വേണുഗോപാല പണിക്കരുടെ കീഴിൽ വള്ളൂർ ഭഗവതി ക്ഷേത്രത്തിൽ തായമ്പക അരങ്ങേറി കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, കലാമണ്ഡലം ചന്ദ്ര മന്നാടിയാർ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, കലാമണ്ഡലം വാരണാസി മാധവൻ നമ്പൂതിരി എന്നീ ആശാൻമാരുടെ കീഴിലായിരുന്നു കേരള കലാമണ്ഡലത്തിൽ പരിശീലനം.
തുടർന്ന് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം വിജയകൃഷ്ണൻ എന്നീ ഗുരുനാഥന്മാരുടെ ശിക്ഷണത്തിന് ശേഷം തൃപ്രങ്ങോട് പരമേശ്വര മാരാരുടെ കീഴിൽ തായമ്പകയിലും മേളത്തിലും ഉപരിപഠനം നടത്തി.
ഇന്ന് രാവിലെ 8 ന് ക്ഷേത്രനടയിൽ ശിഷ്യന്മാരുടെ പഞ്ചാരിമേളത്തോടെ ആദര സദസ്സിന് തുടക്കമാകും. 8.45 ന് ആചാര്യ സ്മരണ, 9 ന് ത്രിബിൾ കേളി, 10 ന് കൊമ്പ് പറ്റ്, 10.30 ന് കുഴൽ പറ്റ്, 11ന് ഇരട്ടത്തായമ്പക , ഉച്ചയ്ക്ക് ഒന്നിന് ഇടവട്ടം, 2 ന് സോപാന സംഗീതം, 3ന് ആദര സദസ്സ് എന്നിവ നടക്കും.
സ്വാഗത സംഘം ചെയർമാൻ സതീശൻ പട്ടാമ്പി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ വിശിഷ്ടാതിഥിയാകും. കലാ നിരൂപകൻ ഡോ.
എൻ.പി. വിജയകൃഷ്ണൻ പരിചായകം നടത്തും.
അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരി സുവർണോപഹാര സമർപ്പണം നിർവഹിക്കും. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ കീർത്തി പത്രവും പട്ടാമ്പി നഗരസഭ അധ്യക്ഷ ഒ.
ലക്ഷ്മിക്കുട്ടി ഉപഹാരവും നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

