ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാളെ പൊലീസ് ഏകാദശി വിളക്ക്. കാലത്ത് 7നും ഉച്ചകഴിഞ്ഞ് 3.30നും കാഴ്ചശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ മേളം അകമ്പടിയാകും.
രാവിലെ 9.30ന് കിഴക്കേ നടപ്പുരയിലും മേളമുണ്ട്. സന്ധ്യയ്ക്ക് ഡബിൾ തായമ്പക, രാത്രി 9ന് വിളക്കെഴുന്നള്ളിപ്പ്.
മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കാലത്ത് 10.30 മുതൽ പൊലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ. വൈകിട്ട് സാംസ്കാരിക സദസ്സ് ഡിജിപി റാവാഡ എ.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
റിട്ട. എസ്പി ആർ.കെ.ജയരാജൻ അധ്യക്ഷനാകും.
സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എഡിജിപിമാരായ എസ്.ശ്രീജിത്ത്, പി.വിജയൻ തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.
ക്ഷേത്രത്തിൽ ഇന്നലെ കോടതി വിളക്കിന് ഹൈക്കോടതി ജസ്റ്റിസുമാരായ കെ.ജയകുമാർ കർത്താ, എസ്.നടരാജൻ, എസ്.മനു, എം.ബി.സ്നേഹലത കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ന്യായാധിപന്മാർ, അഭിഭാഷകർ, ക്ലാർക്കുമാർ, കോടതി ജീവനക്കാർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. ക്ഷേത്രത്തിൽ കാഴ്ചശീവേലി, മേളം, തായമ്പക, കിഴക്കേ നടപ്പുരയിൽ മേളം, കലാപരിപാടികൾ എന്നിവയുണ്ടായി.ക്ഷേത്രത്തിൽ ഇന്ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏകാദശി വിളക്ക് നെയ് വിളക്കായി ആഘോഷിക്കും.
ഏകാദശി വിളക്ക് ഇന്ന്
ഗുരുവായൂർ ക്ഷേത്രം : സ്റ്റേറ്റ് ബാങ്ക് ഏകാദശി നെയ് വിളക്ക്.
കാഴ്ചശീവേലി മേളം പെരുവനം സതീശൻ മാരാർ 7.00, കാഴ്ചശീവേലി പഞ്ചവാദ്യം അയിലൂർ അനന്തനാരായണ ശർമ 3.30, തായമ്പക ചെർപ്പുളശേരി ശ്രീജയൻ മാരാർ 6.00. വിളക്കെഴുന്നള്ളിപ്പ് ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം രാത്രി 9.30. ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയം: സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ കാലത്ത് 8 മുതൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

