കൊടകര ∙ കിണറ്റിൽ വീണ രണ്ടര വയസ്സുകാരന് രക്ഷകനായി അതിഥിത്തൊഴിലാളി. കൊടകര കമ്യൂണിറ്റി ഹാളിന് സമീപം എസ്കെഎം റോഡിൽ മാഞ്ഞൂക്കാരൻ പ്രിൻസിന്റെ മകൻ ആദത്തെയാണ് ബംഗാൾ മുർഷിദാബാദ് സ്വദേശി മോർതുജ് രക്ഷിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് വീടിനോട് ചേർന്ന കിണറ്റിൽ കുട്ടി വീണത്. 12 കോലോളം താഴ്ചയുള്ള കിണറ്റിൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു.
സമീപത്തെ വീട്ടിൽ നിർമാണജോലി ചെയ്തിരുന്ന മോർതുജ് കരച്ചിൽ കേട്ട് ഓടിയെത്തി കിണറ്റിലിറങ്ങുകയായിരുന്നു.കരച്ചിൽ കേട്ട് ഒട്ടേറേ പേർ ഓടിക്കൂടിയിരുന്നെങ്കിലും ഇവർ കിണറ്റിലിറങ്ങാൻ ഭയന്നു നിൽക്കുന്നതിനിടെയായിരുന്നു മോർതുജിന്റെ ഇടപെടൽ .
ശ്വാസകോശത്തിൽ വെള്ളം കയറിയെന്ന സംശയത്തെ തുടർന്ന് കുട്ടിയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈകൾക്ക് പരുക്കേറ്റ മോർതുജ് കൊടകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സതേടി.
കൊടകര പൊലീസും പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനും ആശുപത്രിയിലെത്തി മോർതുജിനെ അഭിനന്ദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

