പാലക്കാട് ∙ ആശയങ്ങളുടെ ബൾബുകൾ ഒന്നാകെ മിന്നിയെങ്കിലും വേദിയിലെ ബൾബുകൾ തെളിഞ്ഞില്ല.സംസ്ഥാന ശാസ്ത്രോത്സവത്തിലെ സാമൂഹികശാസ്ത്രമേള വേദിയിൽ അധ്യാപകരുടെ മത്സര ഇനമായ പ്രൈമറി ടീച്ചിങ് എയ്ഡാണ് ഇരുട്ടിലായത്. ഒപ്പം ഫാനില്ലാത്തതിന്റെ ചൂടും.
കറന്റ് പോയതോടെ വർക്കിങ് മോഡലുകൾ പലതും സ്റ്റിൽ മോഡലാക്കി ഒതുക്കേണ്ടി വന്നു.
പാലക്കാട് ബിഗ് ബസാർ സ്കൂളിലായിരുന്നു സാമൂഹിക ശാസ്ത്രമേളയുടെ ഭാഗമായ മത്സരങ്ങൾ. ഇന്നലെ രാവിലെ 10.30നു മത്സരങ്ങൾ തുടങ്ങിയതു മുതൽ വൈദ്യുതി ഒളിച്ചുകളിച്ചു.
മത്സരസമയം പൂർത്തിയാകാൻ അരമണിക്കൂർ ശേഷിക്കെയാണു തകരാർ പരിഹരിക്കാനായത്. വൈദ്യുതി ഉപയോഗം കുത്തനെ കൂടിയപ്പോഴുണ്ടായ പ്രശ്നങ്ങളാണു പ്രതിസന്ധി സൃഷ്ടിച്ചതെന്നു കരുതുന്നു.
പരാതിയെ തുടർന്നു 15 മിനിറ്റോളം മത്സരങ്ങൾക്ക് അധികം നൽകിയെങ്കിലും ഫലമുണ്ടായില്ല. മറ്റു ക്ലാസ് മുറികളിലെ മത്സരങ്ങളെയും വൈദ്യുതി പ്രതിസന്ധി ചെറിയ തോതിൽ ബാധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

