പെരുമ്പിലാവ് ∙ ഇഴജന്തുക്കളെ ഭയന്ന് ഓലക്കുടിലിൽ ദുരിതജീവിതം നയിച്ചിരുന്ന പെരുമ്പിലാവ് അംബേദ്കർ നഗർ ചിറ്റിലപ്പിള്ളി വീട്ടിൽ ബിന്ദുവിന് പെരുമ്പിലാവ് കെആർ ഗ്രൂപ്പ് വീട് നിർമിച്ചു നൽകും. 5 ലക്ഷം രൂപയോളം ചെലവു വരുന്ന വീടിന്റെ കട്ടിളവയ്പ് നടത്തി.
6 മാസത്തിനകം പൂർത്തിയാക്കും.ഓല മേഞ്ഞ, ഓല കൊണ്ടുതന്നെ നിർമിച്ച ഭിത്തികളുള്ള വീട്ടിൽ കാറ്റിനെയും മഴയെയും ഇഴജന്തുക്കളെയും ഭയന്നുള്ള ബിന്ദുവിന്റെ ജീവിതം മനോരമ വാർത്തയാക്കിയിരുന്നു. തുടർന്നാണു കെആർ ഗ്രൂപ്പ് ഡയറക്ടർമാരായ കെ.ആർ.രഞ്ജിത്ത്, കെ.ആർ.രജിൽ എന്നിവർ ചേർന്നു വീട് നൽകാൻ തയാറായത്.
ഭർത്താവ് ഭാസ്കരൻ മരിച്ചതോടെ ഒറ്റപ്പെട്ട
ബിന്ദു ഓലമേഞ്ഞ വീട്ടിൽ തനിച്ചായിരുന്നു താമസം. സ്വന്തമായുള്ള 9.5 സെന്റ് സ്ഥലത്ത് അടച്ചുറപ്പുള്ള വീടായിരുന്നു ഇവരുടെ സ്വപ്നം.
വീട് നിർമാണത്തിനു സഹായം ലഭിക്കാൻ അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ല. തൊഴിൽരഹിതയായ ബിന്ദുവിനു വിധവാ പെൻഷൻ മാത്രമാണു വരുമാനം.
വീടു നിർമാണം തീരുംവരെ ബന്ധുക്കളുടെ വീട്ടിൽ താമസിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

