തൃശൂർ ∙ ലൂർദ് മെട്രോപ്പൊലിറ്റൻ കത്തീഡ്രലിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെയും വിശുദ്ധരുടെയും തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി. വിശുദ്ധ യൗസേപ്പിതാവ്, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ റപ്പായേൽ മാലാഖ എന്നിവരുടെ സംയുക്ത തിരുനാളാണ് 10 വരെ ആഘോഷിക്കുന്നത്. ഇന്നു വൈകിട്ട് 4.20ന് മരിയൻ സമർപ്പണം. തുടർന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ കുർബാനയും പരിശുദ്ധ അമലോദ്ഭവ മാതാവിന്റെയും സഹവിശുദ്ധരുടെയും രൂപം എഴുന്നള്ളിക്കൽ.
നാളെ രാത്രി 10.30ന് ഇടവകയിലെ 38 കുടുംബ കൂട്ടായ്മകളിൽ നിന്നു വാദ്യമേളങ്ങളോടെ അമ്പ് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും.
പ്രധാന തിരുനാൾ ദിനമായ 9ന് രാവിലെ 10.30ന് മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാന. വൈകിട്ടു 3.30ന് കുർബാനയ്ക്കു ശേഷം പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലേക്ക് (പുത്തൻപള്ളി) ജപമാല പ്രദക്ഷിണം. 6.30ന് പുത്തൻപള്ളിയിൽ നിന്നു കിരീടം എഴുന്നള്ളിപ്പ് ആരംഭിച്ച് രാത്രി 11.30ന് കത്തീഡ്രലിൽ സമാപിക്കും.
10ന് രാവിലെ 7.30ന് പരേതർക്കുള്ള പ്രത്യേക കുർബാന.
വൈകിട്ട് 6ന് മ്യൂസിക് ബാൻഡും തുടർന്ന് വർണമഴയും നടക്കും. തിരുനാളിന്റെ ഭാഗമായി വിവാഹ–ഭവന ധനസഹായം വിതരണം, ഭക്ഷണം–ഭക്ഷ്യക്കിറ്റ് വിതരണം, ഡയാലിസിസ്–ചികിത്സാ സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയെന്നും സൗജന്യ മെഡിക്കൽ–നേത്രദാന ക്യാംപുകൾ സംഘടിപ്പിച്ചെന്നും കത്തീഡ്രൽ വികാരി ഫാ.ജോസ് വല്ലൂരാൻ, സഹവികാരിമാരായ ഫാ.പ്രിജോവ് വടക്കേത്തല, ഫാ.ജീസ്മോൻ ചെമ്മണൂർ, ജനറൽ കൺവീനർ ജോർജ് കവലക്കാട്ട് എന്നിവർ പറഞ്ഞു.
മരിയൻ എക്സ്പോയുമായി കോടങ്കണ്ടത്ത്
തിരുനാളിന്റെ ഭാഗമായി ലീജിയൻ ഓഫ് മേരി ലൂർദ് പ്രസീദിയം സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിന് ഇന്നു തുടക്കമാകും.
ഇടവകാംഗമായ പ്രശസ്ത കലാകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്തിന്റെ രാജ്യാന്തര–ദേശീയ ചിത്രശേഖരങ്ങളുടെ പ്രദർശനമാണ് 9 വരെ സെന്റിനറി ഹാളിൽ നടക്കുക. കലാസൃഷ്ടികൾ വാങ്ങാനും അവസരമുണ്ട്.
പരിശുദ്ധ അമ്മ, പ്രത്യാശയുടെ തീർഥാടകർ എന്നീ വിഷയങ്ങളിൽ ഇടവകാംഗങ്ങൾ ഒരുക്കിയ ചിത്ര രചനകളുടെ പ്രദർശനവും ഇതോടൊപ്പമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

