തൃശൂർ ∙ റെയിൽവേ സ്റ്റേഷനിൽ വീണ്ടും ഓൺലൈൻ ടാക്സി ഡ്രൈവറെ ആക്രമിച്ച് ഡ്രൈവർമാർ. രാവിലെ 8.30നാണു സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിലെ പ്രധാന പ്രവേശന കവാടത്തിൽ നിന്ന് യാത്രക്കാരനെ കയറ്റാൻ എത്തിയ ഓൺലൈൻ ടാക്സി ഡ്രൈവറായ അസീസിനെ മറ്റു ടാക്സി ഡ്രൈവർമാർ തടയുകയായിരുന്നു. അവിടെ വച്ച് യാത്രക്കാരനെ കയറ്റാൻ പാടില്ല എന്നു പറഞ്ഞായിരുന്നു തർക്കം തുടങ്ങിയത്.
ടാക്സിയിൽ കയറ്റിയ ലഗേജുകൾ എടുത്തു പുറത്തിടാൻ ടാക്സി ഡ്രൈവർമാർ തുനിഞ്ഞതോടെ അസീസ് മൊബൈലിൽ വിഡിയോ എടുക്കാൻ ശ്രമിച്ചു.
ഇതിൽ പ്രകോപിതരായ ടാക്സി ഡ്രൈവർമാർ മൊബൈൽ ഫോൺ തട്ടിത്തെറിപ്പിച്ച് അസീസിനെ ആക്രമിക്കുകയുമായിരുന്നു. തലയ്ക്കു പരുക്കേറ്റ അസീസ് ജില്ലാ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തു.
വർഷങ്ങളോളം വിദേശത്തു ഡ്രൈവറായി ജോലി ചെയ്തിരുന്ന ചെറുതുരുത്തി സ്വദേശിയായ അസീസ് 6 മാസമായി ഓൺലൈൻ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നു. ഇതിനു മുൻപും ടാക്സി ഡ്രൈവർമാരിൽനിന്ന് അക്രമം നേരിട്ടിട്ടുണ്ടെന്ന് അസീസ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

