ഗുരുവായൂർ ∙ ഏകാദശി വ്രതം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഭക്തർ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികളായ വേദജ്ഞർക്ക് ദ്വാദശിപ്പണം സമർപ്പിച്ചു.
ക്ഷേത്രം കൂത്തമ്പലത്തിൽ ഏകാദശി ദിവസം അർധരാത്രിയോടെ ചടങ്ങ് ആരംഭിച്ചു. 15,28,515 രൂപ ദ്വാദശിപ്പണമായി ലഭിച്ചു.
കഴിഞ്ഞ വർഷം 14,61,572 രൂപയാണ് ലഭിച്ചത്. തുക നാലായി വിഭജിച്ച് ഒരു ഭാഗം ഗുരുവായൂരപ്പനും ബാക്കി 3 ഭാഗം ഓരോ ഗ്രാമത്തിലെ വേദജ്ഞർക്കുമായി നൽകി.
3,82,129 രൂപ ദേവസ്വത്തിനു ലഭിച്ചു.
പെരുവനം ഗ്രാമത്തിലെ വൈദികൻ പെരുമ്പടപ്പ് ഹൃഷികേശൻ സോമയാജിപ്പാട്, ആരുർ ഭട്ടതിരി വാസുദേവൻ സോമയാജിപ്പാട്, വെള്ളാംപറമ്പ് മിഥുൻ അടിതിരിപ്പാട്, ശുകപുരം ഗ്രാമത്തിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് ശ്രീകണ്ഠൻ സോമയാജിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിലെ നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപ്പാട് എന്നിവർ ദ്വാദശിപ്പണം സ്വീകരിക്കാനെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

