പാലക്കാട് ∙ ഏപ്രിലോടെ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിടുന്ന പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈനിന്റെ നിർമാണ പുരോഗതി പരിശോധിക്കാൻ റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റൗത്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം.ടൗൺ സ്റ്റേഷനിൽ പൂർത്തിയായ പാർക്കിങ് സ്ഥലം വാഹനങ്ങൾക്ക് അനുവദിച്ചു തുടങ്ങി. ട്രെയിനുകളുടെ പ്രാഥമിക പരിപാലനത്തിന് 600 മീറ്റർ ലൈൻ, പ്രധാന തകരാറുകൾ പരിഹരിക്കാൻ സിക്ക് ലൈൻ, കോച്ചുകൾ ക്രെയിൻ ഉപയോഗിച്ചു പൊക്കി സ്ഥാപിക്കാനുള്ള ഷണ്ടിങ് ലൈൻ, പണി പൂർത്തിയായവ മാറ്റിയിടാൻ സ്റ്റേബിൾ ലൈൻ എന്നിവയാണ് 62 കോടി രൂപയുടെ പദ്ധതിയുടെ അടിസ്ഥാന സംവിധാനം.
സിക്ക് ഷെഡ് വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.
പിറ്റ്, ഷണ്ടിങ് ലൈനുകളുടെ ട്രാക്ക് സ്ഥാപിക്കൽ ആരംഭിച്ചു. സബ് സ്റ്റേഷൻ നിർമാണത്തിനും ട്രാൻസ്ഫോമർ സ്ഥാപിക്കാനും നടപടിയായി.
സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ് ഫോമിന്റെ വീതി കുറച്ച് പുതിയ ലൈൻ നിർമിക്കും. പ്രവേശന കവാടത്തിനു മാറ്റം വരുത്തും.
ബിഒസി റോഡിന്റെ ഭാഗമായുള്ള അഴുക്കുചാൽ പുനർനിർമാണം പൂർത്തിയായി. ഒലവക്കോട് ദിശയിൽ സിഗ്നലിങ് കെട്ടിടത്തിനു നടപടി ആരംഭിച്ചു.
സ്റ്റേഷനു മുൻവശത്തെ കടകൾ ഒഴിപ്പിച്ചു നൽകാൻ നഗരസഭയ്ക്കു കത്തു നൽകിയതായി ഗതിശക്തി ചീഫ് പ്രോജക്റ്റ് മാനേജർ കൂടിയായ എഡിആർഎം എസ്.ജയകൃഷ്ണൻ പറഞ്ഞു.
.ഡിവിഷനൽ സീനിയർ മെക്കാനിക്കൽ എൻജിനീയർ എ.സുരേഷ്,ഡിവിഷനൽ സീനിയർഎൻജിനീയർ കോ–ഒാർഡിനേഷൻ മുഹമ്മദ് ഇസ്ലാം, സീനിയർ ഡിഎസ്ടിഇ നിതിൻ റോയ്, ഡിവിഷനൽ സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ( ജനറൽ) കെ.ശൈലേന്ദ്ര, ടിആർഡി രവീന്ദ്രകുമാരൻ നായരും സംഘത്തിലുണ്ടായിരുന്നു. ഫണ്ട് കൃത്യമായി അനുവദിച്ചിട്ടും കരാറുകാരന്റെ വീഴ്ചയാണ് ഈ വർഷം കമ്മിഷൻ ചെയ്യേണ്ടിയിരുന്ന പിറ്റ് ലൈൻ നിർമാണം നീണ്ടുപോകാൻ കാരണമെന്ന് അധികൃതർ പറയുന്നു. ആവശ്യത്തിനു തൊഴിലാളികളെ ഇറക്കാൻ കരാറുകാർ തയാറാകുന്നില്ല. അതിനാൽ ഏപ്രിലിലും കമ്മിഷൻ ചെയ്യാൻ കഴിയുമോ ആശങ്കയും അധികൃതർക്കിടയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

