തൃശൂർ∙ ഓഹരി നിക്ഷേപം രാജ്യത്തിന്റെ ഭാവി വളർച്ചയ്ക്ക് കൂടുതൽ കരുത്ത് നൽകുമെന്ന് കോർപ്പറേഷൻ മേയർ എം. കെ.
വർഗീസ് ചൂണ്ടിക്കാട്ടി. മനോരമ സമ്പാദ്യം മാസികയുടെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ് ഓഫ് തൃശൂർ, ഗുഡ് വിൽ വെൽത്ത് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടുകൂടി നടത്തിയ സൗജന്യ ഓഹരി നിക്ഷേപക സെമിനാർ ചെമ്പുക്കാവ് റോട്ടറി ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മേയർ.
തൃശൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ടി.പി.
സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെബി സ്മാർട്ട്സ് &എൻ.
എസ്. ഇ.
ട്രൈനർ ഡോ. സനേഷ് ചോലക്കാട്, ഗുഡ് വിൽ വെൽത്ത് മാനേജ്മെന്റ് ട്രെയിനർ എം.
ഗോപി എന്നിവർ ഓഹരി വിപണിയെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. ഗുഡ് വിൽ വെൽത്ത് മാനേജ്മെൻറ് വൈസ് പ്രസിഡന്റ് അനൂപ് മേനോൻ, മലയാള മനോരമ സർക്കുലേഷൻ ഇൻസ്പെക്ടർ ആർ.
മനോജ്, ഗുഡ് വിൽ ബ്രാഞ്ച് മാനേജർ ജയപ്രകാശ് ഇ.സി എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ ആദ്യം പങ്കെടുത്ത 100 പേർക്ക് മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും.
സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവും വിജയികൾക്ക് ഗുഡ് വിൽ, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

