ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ ആഭരണങ്ങളും 65,000 രൂപയുമാണ് കവർന്നത്.
കോട്ടപ്പുറം സെന്ററിൽ എള്ളുപറമ്പിൽ ചിന്നയ്ക്കൽ എ.സി.അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിലുണ്ടായിരുന്ന മാല, വള, 4 മോതിരം, മൂക്കുത്തി, വാച്ച് എന്നിവയാണ് നഷ്ടമായത്.
അബ്ദുൽ ലത്തീഫും ഭാര്യയും പേരക്കുട്ടിയുമായി തിങ്കളാഴ്ച രാവിലെ 11ന് എറണാകുളത്ത് ഭാര്യ വീട്ടിലേക്ക് പോയതാണ്. പിറ്റേന്ന് രാത്രി 8ന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വീടിന്റെ പിൻഭാഗത്തുള്ള വൈദ്യുത ഫ്യൂസ് ഉൗരി വച്ച നിലയിലായിരുന്നു. മുകളിൽ വാതിലിന്റെ ലോക്ക് തകർത്തിട്ടുണ്ട്.
സിഐ എം.കെ.രമേഷ്, എസ്എച്ച്ഒ പ്രീത ബാബു, എസ്ഐ വി.ബി.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള, സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

