ഹരിയാനയിലെ ഗുരുഗ്രാം സോഹ്നയിൽ പകൽവെളിച്ചത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ വീട്ടിൽ തനിച്ചായിരുന്ന നീതു എന്ന ഇരുപത്തിയഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. അക്രമികൾ യുവതിയെ ബന്ദിയാക്കുകയും കൈകൾ കൂട്ടിക്കെട്ടുകയും മുഖത്തും വായയിലും ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
കൃത്യത്തിനു ശേഷം വീടിനുള്ളിലെ അലമാരകളും പെട്ടികളും തകർത്ത സംഘം വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവും കവർച്ച ചെയ്ത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ സ്കൂളിലെ അധ്യാപകനായ നീതുവിന്റെ ഭർത്താവ് പ്രശാന്ത്, ഉച്ചയ്ക്ക് രണ്ടു മണിയോടെ കുട്ടികളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ ഈ സംഭവം പുറത്തറിയുന്നത്.
വീടിനുള്ളിലെ സാധനസാമഗ്രികൾ എല്ലാം മുറിയിൽ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ട് പരിഭ്രാന്തനായ അദ്ദേഹം അകത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ കൈകൾ കെട്ടിയിട്ട
നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ നീതുവിനെ സോഹ്നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവരമറിഞ്ഞയുടൻ സോഹ്ന അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് മുകേഷ് യാദവ്ന്റെ നേതൃത്വത്തിലുള്ള പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് നിർണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട
നീതുവിന്റെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാത്ത അക്രമികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

