ഒല്ലൂർ (തൃശൂർ) ∙ ആനക്കല്ലിൽ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുന്നത്തുവളപ്പിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ 8.30നാണ് സംഭവം.
ഇരുവരും തമ്മിലുണ്ടായ വഴക്കിനു ശേഷം ശിവപ്രസാദ് പുറത്തുപോയിരുന്നു. തുടർന്ന് മുറിയിലെത്തിയ ശിവപ്രസാദിന്റെ അമ്മയാണ് ഉണ്ണിമായയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്.
നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സമീപപ്രദേശത്തു നിന്നു തന്നെ ശിവപ്രസാദിനെ കസ്റ്റഡിയിലെടുത്തു.
വഴക്കിനിടെ തോർത്തുമുണ്ട് കഴുത്തിൽ മുറുക്കി ഭാര്യയെ കൊന്നതായി ശിവപ്രസാദ് മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു.
വെങ്ങിണിശേരി തോട്ടത്ത് വീട്ടിൽ ജയന്റെയും ഗീതയുടെയും മകളാണ് ഉണ്ണിമായ. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ്.
മകൾ: നൈറ. സംസ്കാരം ഇന്ന് നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

