തിരുവനന്തപുരം ∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ നിർധനയായ യുവാവ് ചികിത്സാ സഹായം തേടുന്നു. പാലോട് ശാസ്താനട വേങ്കൊല്ല തടത്തരികത്തു വീട്ടിൽ എസ്.സുധീഷ്(30)ആണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. 2019 ലാണ് വൃക്ക രോഗം സ്ഥിരീകരിച്ചത്.
രണ്ടു വൃക്കകളും തകരാറിലായി. ഈ വർഷം മാർച്ച് 14 ന് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷലിറ്റി ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.
സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് വൃക്ക ലഭിച്ചത്. ശസ്ത്രക്രിയയ്ക്കും മരുന്നുകൾക്കുമായി വലിയൊരു തുക ചെലവായി. തുടർചികിത്സയ്ക്ക് വഴിയില്ലാത്ത സ്ഥിതിയാണ്.
പരേതനായ ജി.സുരേന്ദ്രൻ–പി.ലീല ദമ്പതികളുടെ മൂത്ത മകനാണ് സുധീഷ്. നേരത്തെ ഡ്രൈവറായിരുന്ന സുധീഷിന് രോഗത്തെ തുടർന്ന് ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്.
അമ്മ ലീല കൂലിപ്പണി ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്താലാണ് കുടുംബം കഴിയുന്നതും ചികിത്സാ ചെലവുകൾ വഹിക്കുന്നതും. ലീലയ്ക്ക് സ്വന്തമായി വീടില്ല.
നാട്ടുകാർ കനിഞ്ഞാൽ മാത്രമേ സുധീഷിന്റെ തുടർചികിത്സാ ചെലവുകൾ നടത്താൻ കഴിയൂ. വേങ്കൊല്ലയിൽ വാടകയ്ക്കാണ് ലീലയും സുധീഷും താമസിക്കുന്നത്.
സഹായാർഥം എസ്ബിഐ മടത്തറ ശാഖയിൽ സുധീഷിന്റെ പേരിൽ സിംഗിൾ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് സുധീഷിന്റെ പേരിലാണ്.
∙ സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം
ബാങ്ക്: എസ്ബിഐ മടത്തറ ശാഖ അക്കൗണ്ട് നമ്പർ: 67322926642 ഐഎഫ്എസ്സി: SBIN0070525 ഫോൺ: 9846521493 യുപിഐ അക്കൗണ്ട് നമ്പർ : 9846521493
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

