വിഴിഞ്ഞം∙ അടിമലത്തുറ– പൂവാർ കടലിൽ സമുദ്ര ജൈവ വൈവിദ്യ സമ്പന്നമായ ആവാസ വ്യവസ്ഥ കണ്ടെത്തി. അടിമലത്തുറയ്ക്കും പൂവാറിനും മധ്യേ കൊച്ചുതുറയ്ക്ക് സമീപത്തെ കടലിനടിയിലാണ് ഫ്രണ്ട്സ് ഓഫ് മറൈ(എഫ്എംഎൽ)നും സ്കൂബാ കൊച്ചിനും ചേർന്ന് നടത്തിയ ഗവേഷണത്തിൽ പുതിയ സ്വാഭാവിക പരിസ്ഥിതി സമ്പന്ന മേഖല കണ്ടെത്തിയതെന്ന് എഫ്എംഎൽ കോ–ഓഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു.
സിലുവകുരിശ്, ഡാവിത്സൻ എന്നീ മത്സ്യതൊഴിലാളികൾ പഠന സംഘത്തിന് വഴികാട്ടികളായി.തീരത്തോട് ചേർന്ന് 15 മീറ്റർ ആഴമുള്ള കടലിലാണ് മൂപ്പതിലേറെ ഇനം വർണ മൽസ്യങ്ങളുടെ ആവാസവ്യവസ്ഥ.
പന്താക്കല്ല് എന്നു വിളിപ്പേരുള്ള ഈ ഭാഗം തദ്ദേശീയരായ കടൽപ്പണിക്കാരുടെ പ്രധാന ഉപജീവന മേഖലയാണ്.
സമുദ്ര ജൈവ വൈവിധ്യത്താൽ സമ്പന്നമായ മേഖല എന്നതാണ് പന്താകല്ലിന്റെ പ്രത്യേകതയെന്ന് റോബർട്ട് പനിപ്പിള്ള പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ആമ,കോറൽ,ശലഭ തിരണ്ടി എന്നിവയും സീ സ്പോഞ്ചുകൾ, അസീഡിയനുകൾ, ബ്രയോസോവനുകൾ, ഹൈഡ്രോസോവനുകൾ, മൊളസ്കുകൾ, ഫെദർ സ്റ്റാറുകൾ, ട്യൂബ് വേമുകൾ മുതലായ ഇനങ്ങളിൽപ്പെട്ട
അനേകം അമൂല്യ ജീവജാലങ്ങളെ കണ്ടെത്താനായതായും അദ്ദേഹം പറഞ്ഞു.മേഖല സംരക്ഷിക്കാൻ വനം വകുപ്പ്, ജൈവ വൈവിധ്യ ബോർഡ് എന്നിവ ഉടൻ ഇടപെടണമെന്ന് എഫ്എംഎൽ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

