വെഞ്ഞാറമൂട് ∙ വേനൽചൂട് അസഹനീയം. ചേരകളും വീടിനുള്ളിലേക്ക് പ്രവേശിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസം പുല്ലമ്പാറയിൽ ചേര കടിച്ച് വീട്ടമ്മയ്ക്ക് പരുക്കേറ്റു. പുല്ലമ്പാറ മരുതുംമൂട് വീട്ടിൽ ഷീബയ്ക്ക് (51) ആണ് പരുക്കേറ്റത്.
വീടിനോട് ചേർന്നുള്ള ചെറിയ വിറക് അടുപ്പ് ഉപയോഗിക്കുന്ന അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിലാണ് ചേര കടിച്ചത്. വിറക് ഇരിക്കുന്ന ഭാഗത്തു നിന്നും വിറക് എടുക്കാൻ ശ്രമിക്കുമ്പോൾ വീട്ടമ്മയുടെ കയ്യിൽ തള്ളവിരലിൽ കടിക്കുകയായിരുന്നു.
വീട്ടമ്മയുടെ വിളികേട്ട് ഓടിയെത്തിയവർ നടത്തിയ അന്വേഷണത്തിൽ വിറകുകൾക്ക് ഇടയിൽ എലിയെ കടിച്ചു പിടിച്ചിരിക്കുന്ന ചേരയെ കണ്ടെത്തി.
തുടർന്ന് വീട്ടമ്മയെ കന്യാകുളങ്ങര ഗവ.ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷം വിട്ടയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

