തിരുവനന്തപുരം∙ 2026 നേഴ്സസ് വാരാഘോഷത്തിന്റെ അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചു. “അറിവിലൂടെ ആരോഗ്യം” എന്ന പൊതുജന ബോധവൽക്കരണ പരിപാടി തിരുവനന്തപുരം ചാലക്കുഴി അംബേദ്കർ ഹാളിൽ നടന്നു. മെഡിക്കൽ കോളജ് ഭാഗത്തെ ഓട്ടോറിക്ഷ ടാക്സി തൊഴിലാളികൾക്ക് അടിയന്തര ഘട്ടങ്ങളിൽ നിർവഹിക്കുവാൻ സഹായകമായ ജീവൻ രക്ഷാ അടിസ്ഥാന ക്ലാസ് നൽകി.
ബോധ വൽക്കരണ പരിപാടി നേഴ്സസ് വാരാ ഘോഷ കമ്മറ്റി ജനറൽ കൺവീനർ ഹമീദ് എസ്എസ് ഉദ്ഘാടനം ചെയ്തു.
ഓട്ടോ ..ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു മെഡിക്കൽ കോളേജ് മേഖല പ്രസിഡന്റ് മൻജിത്ത് അധ്യക്ഷനായി. തിരുവനന്തപുരം ഗവ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ ഡോ .സ്വപ്ന കെജി സ്വാഗതംപറഞ്ഞു.
പ്രിൻസിപ്പൽ പ്രഫ ഗീതാകുമാരി എസ് ആശംസകൾ അർപിച്ചു. യൂണിയൻ മേഖല സെക്രട്ടറി ടിജി കെ .തോമസ് നന്ദി പറഞ്ഞു.
തിരുവനന്തപുരം ഗവ നഴ്സിങ് കോളജിലെ അസി .പ്രൊഫ അനീസ് എ ക്ലാസ് നയിച്ചു. നഴ്സിങ് വിദ്യാർഥികൾ തൊഴിലാളികൾക്ക് പ്രായോഗിക പരിശിലനംനൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

