സംസ്ഥാനത്ത് ഓണം വിപണി സജീവമാകുന്നതിനിടയിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വൻ മദ്യവിൽപന. തിരുവോണത്തിന് മുന്നോടിയായുള്ള ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം കോർപറേഷന് ലഭിച്ചത് വൻ വരുമാനമാണ്.
ഈമാസം 18 മുതൽ 20 വരെയുള്ള തീയതികളിൽ മാത്രം ആകെ 232.99 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ സമാന കാലയളവിലുള്ള വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓണക്കാലത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ 209.89 കോടി രൂപയുടെ മദ്യമായിരുന്നു ഔട്ട്ലെറ്റുകൾ വഴി വിറ്റത്. ഇതനുസരിച്ച് മുൻ വർഷത്തേക്കാൾ 23.1 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ബെവ്കോ കൈവരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

