തിരുവനന്തപുരം ∙ ശാസ്തമംഗലത്ത് സ്കൂൾ വാഹനത്തിൽ നിന്നിറങ്ങിയ 8 വയസ്സുകാരന് ഉൾപ്പെടെ തലസ്ഥാന നഗരത്തിലെ വിവിധയിടങ്ങളിലായി 12 പേർക്ക് ഇന്നലെ തെരുവുനായയുടെ കടിയേറ്റു. ശാസ്തമംഗലം പോസ്റ്റ് ഓഫിസിനു സമീപത്ത് കുട്ടിയെ ആക്രമിച്ചത് പേപ്പട്ടിയെന്നാണ് സംശയം. ഹരിതകർമ സേനാംഗമായ ശെൽവിക്ക് നെടുങ്കാടും ഫാം ഇൻഫർമേഷൻ ഉദ്യോഗസ്ഥനു കവടിയാറിലും വച്ചാണ് കടിയേറ്റത്.
ഇതിനു പുറമേ നഗരത്തിൽ പലയിടത്തായി 9 പേർ കൂടി നായ്ക്കളുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഒരിടത്തും നായയെ പിടികൂടാൻ കോർപറേഷൻ അധികൃതർ തയാറായില്ലെന്നാണ് പരാതി.
ശാസ്തമംഗലത്ത് സ്കൂൾ വിദ്യാർഥിയുടെ കൈവിരലിൽ കടിച്ചുതൂങ്ങിയ നായയെ നിലവിളി കേട്ട് പാഞ്ഞെത്തിയവർ അടിച്ചോടിക്കുകയായിരുന്നു.
കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് സഹായത്തിനെത്തിയ സ്ത്രീകൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലും നഗരസഭ ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. നെടുങ്കാട് പ്രചാരണം നടത്തിയിരുന്ന യുഡിഎഫ് സ്ഥാനാർഥി ബീനയാണ് ഹരിതകർമ സേനാംഗത്തിന് സഹായത്തിനെത്തിയത്.
ഭീതിയിൽ നഗരവാസികൾ:കയ്യൊഴിഞ്ഞ് അധികൃതർ
മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കിറങ്ങിയവരെ പേപ്പട്ടി ഓടിച്ചിട്ടു കടിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ജനത്തെ ഭീതിയിലാഴ്ത്തി വീണ്ടും തെരുവുനായ ആക്രമണം. നഗരത്തിലെവിടെയും തമ്പടിച്ച നായ്ക്കൂട്ടങ്ങളാണ്.
കവടിയാർ, മ്യൂസിയം , നഗരസഭ പരിസരം, പാളയം, പേട്ട, കുന്നുകുഴി, ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജ്, തുടങ്ങിയ പ്രദേശങ്ങളിലും നായ്ക്കളുടെ വിളയാട്ടമാണ്. മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കോട്ടയ്ക്കകം ആശുപത്രി, പൂജപ്പുര വനിത ശിശു ആശുപത്രി വളപ്പുകളിലും നായയെ പേടിച്ചാണ് ആളെത്തുന്നത്. വിദ്യാലയങ്ങളുടെ പരിസരങ്ങളിലും ഇതേ സ്ഥിതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

