ആലപ്പുഴ ∙ അനിയത്തി ഓട്ടക്കാരി, ചേച്ചി ഓട്ടൻതുള്ളൽ കലാകാരിയും– കേൾക്കുമ്പോൾ തന്നെ പലരും ചിരിക്കും. സംസ്ഥാന സ്കൂൾ കായികമേളയിലെ ജില്ലയിലെ പെൺകുട്ടികളിലെ വേഗതാരമാണ് ആർ.ശ്രേയ.
മൂത്ത സഹോദരി ആർ.ദുർഗ ഓട്ടൻതുള്ളലിൽ കലോത്സവ താരവും. എച്ച്എസ്എസ് വിഭാഗത്തിൽ ദുർഗയ്ക്കാണ് ഒന്നാംസ്ഥാനം.
സെന്റ് ജോസഫ്സ് ആലപ്പുഴയിലെ പ്ലസ്ടു വിദ്യാർഥിയാണു ദുർഗ. ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണു ശ്രേയ.
ഉത്തർപ്രദേശിലെ ലക്നൗവിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാനായി ശ്രേയ 4നു സംസ്ഥാന ക്യാംപിൽ ചേരും.
ചേച്ചിയെ മത്സരത്തിനു തയാറാക്കാൻ ശ്രേയയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷം ദേശീയ സ്കൂൾ ഗെയിംസിനിടെയാണു കലോത്സവം എന്നതിനാൽ ദുർഗയുടെ പ്രകടനം കാണാൻ ശ്രേയ എത്തിയിരുന്നില്ല.
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ അഞ്ചാം സ്ഥാനവും 200 മീറ്ററിൽ വെങ്കലവും 400 മീറ്ററിൽ വെള്ളിയും ഓടിയെടുത്തിരുന്നു.
2024ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ പെൺകുട്ടികളിലെ വേഗമേറിയ താരമായിരുന്നു. തിരുവമ്പാടി ഗവ.
യുപിഎസിലെ അധ്യാപകനായ കെ.ശ്യാംലാലിന്റെയും ആലപ്പുഴ ഗവ. മോഡൽ എച്ച്എസ് എൽപിഎസിലെ അധ്യാപികയായ എ.രശ്മിയുടെയും മക്കളാണ് ഇരുവരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

