തിരുവനന്തപുരം ∙ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളെ ചൊല്ലി ആറ്റിങ്ങൽ, നെയ്യാറ്റിൻകര നഗരസഭകളിൽ തർക്കം. നെടുമങ്ങാട് നഗരസഭയിൽ ചെയർമാനെ നിശ്ചയിച്ചെങ്കിലും വൈസ് ചെയർമാൻ സ്ഥാനത്തിൽ തീരുമാനമായില്ല.
അതേസമയം, വർക്കല നഗരസഭയിൽ ഗീത ഹേമചന്ദ്രനെ ചെയർപഴ്സനായും ബി. സുനിൽ കുമാറിനെ വൈസ് ചെയർമാനായും നിശ്ചയിച്ചു.
ആറ്റിങ്ങൽ
16 സീറ്റുകൾ നേടി എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനം സംബന്ധിച്ച് തർക്കം തുടരുന്നു.
സിപിഎം മുൻ ഏരിയ സെക്രട്ടറിയും നഗരസഭ മുൻ ചെയർമാനുമായിരുന്ന എം. പ്രദീപ് (തച്ചൂർകുന്ന്), ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ.
രാജു (തോട്ടവാരം), ആർ.എസ്. അനൂപ് (വേലാംകോണം) എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
നഗരസഭയിൽ ബിജെപിയും യുഡിഎഫും 7 സീറ്റുകൾ വീതം നേടിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥികളായി 2 വാർഡുകളിൽ വിജയിച്ചത്.
നെയ്യാറ്റിൻകര
അധ്യക്ഷ സ്ഥാനം വനിതാ സംവരണമായ നെയ്യാറ്റിൻകരയിൽ ചെയർപഴ്സൻ സ്ഥാനം സംബന്ധിച്ച് തർക്കം രൂക്ഷമാണ്.
മുൻ ചെയർപഴ്സൻ ഡബ്ല്യു.ആർ.ഹീബ (തവരവിള), അലി ഫാത്തിമ (ടൗൺ), മഞ്ജു രാജേഷ് (ബ്രഹ്മംകോട്) എന്നീ പേരുകളാണ് സജീവ പരിഗണനയിൽ. പരിചയ സമ്പത്ത് കണക്കിലെടുത്ത് ഹീബയ്ക്ക് നറുക്ക് വീഴാനാണ് സാധ്യത.
ഇന്ന് കൂടുന്ന ഏരിയ കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും. സിപിഎമ്മിലെ കെ.കെ.ഷിബുവോ (കവളാവിള) ,ഏരിയ കമ്മിറ്റി അംഗം ആർ.വി.വിജയബോസോ (ഓലത്താന്നി) വൈസ് ചെയർമാൻ ആയേക്കും.
സിപിഐ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചെങ്കിലും നൽകാൻ സാധ്യതയില്ലെന്നാണ് സൂചന. സിപിഐക്ക് നൽകിയാൽ നിലമേൽ വാർഡിൽ വിജയിച്ച വി.എസ്.സജീവ് കുമാർ ആ സ്ഥാനത്തെത്തും.
46 വാർഡുകൾ ഉള്ള നഗരസഭയിൽ 25 വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്.
വർക്കല
എൽഡിഎഫ് തുടർഭരണം നേടിയ വർക്കല നഗരസഭയിൽ പാപനാശം വാർഡിൽ നിന്നു വിജയിച്ച ഗീത ഹേമചന്ദ്രൻ നഗരസഭ അധ്യക്ഷയാകും. മുണ്ടയിൽ വാർഡിൽ നിന്നുള്ള ബി.സുനിൽകുമാർ ആണ് വൈസ് ചെയർമാൻ.
രണ്ടു പേരും സിപിഎം അംഗങ്ങളാണ്. 34 വാർഡുകളുള്ള നഗരസഭയിൽ എൽഡിഎഫിന് 16 വാർഡുകളുണ്ട്.
നെടുമങ്ങാട്
സിപിഎം ജില്ലാ കമ്മിറ്റി അംഗവും പുലിപ്പാറ വാർഡ് പ്രതിനിധിയുമായ ആർ.ജയദേവൻ നെടുമങ്ങാട് നഗരസഭയിൽ ചെയർമാൻ ആകും.
വൈസ് ചെയർപഴ്സൻ സ്ഥാനം സിപിഐയ്ക്കാണ് നൽകിയിരിക്കുന്നത്. ലേഖ വിക്രമൻ (പൂവത്തൂർ), ലക്ഷ്മി (പനങ്ങോട്ടേല) , വി.ശ്രീലക്ഷ്മി (വാണ്ട) എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.
42 വാർഡുകളുള്ള നഗരസഭയിൽ എൽഡിഎഫിന് 29 അംഗങ്ങളുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

