തിരുവനന്തപുരം ∙ ഫുട്ബാൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ അലൻ എന്ന 18 വയസ്സുകാരനെ തൈക്കാട് നടുറോഡിൽ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി ജഗതി സ്വദേശി അജിൻ (ജോബി) ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമായ അജിനും ജഗതി സ്വദേശികളായ നന്ദു, അഭിജിത്ത് എന്നിവരുമടക്കം 4 പേരാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. അറസ്റ്റിലായ സന്ദീപ് (27), അഖിലേഷ് (20) എന്നിവർ റിമാൻഡിലാണ്. സന്ദീപ് കാപ്പ കേസ് പ്രതിയാണ്.
കുത്തിയത് കത്തി കൊണ്ടു തന്നെയെന്ന് അലന്റെ സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകി. കമ്പികൊണ്ടുള്ള ആയുധം എന്നാണ് മുൻപ് കരുതിയിരുന്നത്. അജിൻ കത്തി കൊണ്ടു നടക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
ക്രിമിനൽ സംഘത്തെ കൊണ്ടു വന്നത് പതിനാറുകാരനെന്ന് പൊലീസ്
സംഘർഷത്തിൽ ഇടപെടാൻ ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16 വയസ്സുകാരനായ വിദ്യാർഥി.
വീടിനു സമീപം താമസിക്കുന്ന സംഘത്തെ പരിചയമുണ്ടായിരുന്നതിനാൽ ഒപ്പം കൂട്ടുകയായിരുന്നെന്നും വിദ്യാർഥി ക്വട്ടേഷൻ നൽകിയതല്ലെന്നും പൊലീസ് വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

