തിരുവനന്തപുരം∙ 2026ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പി.എം.ശ്രീ. കേന്ദ്രീയ വിദ്യാലയം പട്ടം സ്കൂളിലെ രണ്ടു ഷിഫ്റ്റുകളും മികച്ച മാർക്കുകളോടെ 100 ശതമാനം വിജയം കൈവരിച്ചു.
ഒന്നാമത്തെ ഷിഫ്റ്റിൽ പരീക്ഷ എഴുതിയ 199 വിദ്യാർഥികളും വിജയിച്ചു. ഈ ബാച്ചിൽ 500-ൽ 490 മാർക്ക് നേടി (98%) നന്ദന.എസ്.നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
488 മാർക്ക് (97.6%) നേടി അങ്കിത അശോകൻ.പി, നക്ഷത്ര.ജെ.സനോജ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 487 മാർക്ക് (97.4 %) നേടിയ ശ്രേയ കൃഷ്ണനും അനിക.ആർ.നായരും മൂന്നാം സ്ഥാനം സ്വന്തമാക്കി.
52 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി എന്നതും ഫലത്തിന്റെ തിളക്കം കൂട്ടുന്നു.
രണ്ടാമത്തെ ഷിഫ്റ്റിൽ 500ൽ 498 മാർക്ക് (99.6%) നേടിയ തന്മയ ബിനുകുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 494 മാർക്ക് (98.8%) നേടി അഭിനവ് പ്രവീൺ രണ്ടാം സ്ഥാനവും 489 മാർക്ക് (97.8 %) നേടി വന്ദന.ബി.എസ്.
മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ പരീക്ഷ എഴുതിയ 163 വിദ്യാർഥികളിൽ 48 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി ഉന്നത വിജയം കൈവരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

