കൊച്ചി∙ അക്ഷയതൃതീയയോടനുബന്ധിച്ച അഡ്വാൻസ് ബുക്കിങ്ങിൽ പ്രതീക്ഷയർപ്പിച്ച് സംസ്ഥാനത്തെ സ്വർണാഭരണ വിപണി. അക്ഷയതൃതീയ ദിനത്തിൽ സ്വർണം വീട്ടിലേക്കു കൊണ്ടുവരുന്നത് ഐശ്വര്യമാണെന്ന വിശ്വാസത്തിൽ ഉപയോക്താക്കൾ സ്വർണം വാങ്ങുന്ന പതിവുണ്ട്.
വരുന്ന ഞായറാഴ്ചയാണ് (ഏപ്രിൽ 19) അക്ഷയ തൃതീയ.
മോതിരം, കമ്മലുകൾ, മൂക്കുത്തി, ലോക്കറ്റുകൾ തുടങ്ങി ചെറിയ ആഭരണമെങ്കിലും വാങ്ങുന്നവരും വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണം വാങ്ങൽ ഈ ദിവസത്തേക്കു മാറ്റിവയ്ക്കുന്നവരുമുണ്ട്. അഡ്വാൻസ് ബുക്കിങ്ങിൽ കഴിഞ്ഞ വർഷത്തെക്കാൾ 20–50% വരെ വർധനയുണ്ടായിട്ടുണ്ടെന്നു ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ബി.
ഗോവിന്ദൻ പറഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ മുൻ വർഷങ്ങളിലേതു പോലുള്ള വലിയ വിൽപനയ്ക്കു സാധ്യതയില്ലെങ്കിലും മെച്ചപ്പെട്ട
കച്ചവടം പ്രതീക്ഷിക്കുന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ പാലത്ര പറഞ്ഞു.
അതേസമയം, വില ഒരു ലക്ഷത്തിനു മുകളിൽ തുടരുന്നതിനാൽ വിപണി ഇത്തവണ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ 71,840 രൂപയായിരുന്നു പവന് വിലയെങ്കിൽ ഇപ്പോൾ 1.12 ലക്ഷത്തിന് മുകളിലാണ്.
41,000 രൂപയ്ക്കുമേൽ വർധന. അതുകൊണ്ടു തന്നെ മുൻവർഷങ്ങളിലേതു പോലെയുള്ള വലിയ വിൽപന ഇത്തവണ വ്യാപാരികൾ പ്രതീക്ഷിക്കുന്നില്ല.
1500 കിലോയുടെ വിൽപന
കഴിഞ്ഞ അക്ഷയതൃതീയ ദിനത്തിൽ ഏകദേശം 1500 കിലോഗ്രാം സ്വർണാഭരണ വിൽപനയാണ് സംസ്ഥാനത്ത് നടന്നത്. സ്വർണവില കൂടിയതിനെത്തുടർന്നു സംസ്ഥാനത്തെ സ്വർണാഭരണ വിൽപനയിൽ 60% ഇടിവുണ്ടായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ വലിയ ഓഫർ പ്രഖ്യാപനങ്ങളൊന്നും ഇല്ലെങ്കിലും മുൻകൂർ ബുക്കിങ്ങുകൾ പല ജ്വല്ലറികളും ആരംഭിച്ചിട്ടുണ്ട്.
‘‘കേരളത്തിലെ ചെറുതും വലുതുമായ 12,000ഓളം സ്വർണ വ്യാപാര ശാലകള് അക്ഷയതൃതീയക്കായി ഒരുങ്ങിക്കഴിഞ്ഞു. അക്ഷയതൃതീയക്കു മുന്നോടിയായി തൃശൂരിൽ സംഘടിപ്പിച്ച ബയർ-സെല്ലർ മീറ്റ് ശ്രദ്ധേമായിരുന്നു.
പുതിയ ആഭരണ ശ്രേണികൾ എല്ലാ ജ്വല്ലറികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ 55% അധികം വിലവർധനയാണ് ഇത്തവണ സ്വർണത്തിന്.
അക്ഷയതൃതീയ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തവരടക്കം 5 ലക്ഷത്തോളം കുടുംബങ്ങൾ ഷോറൂമുകളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ’’ – എസ്. അബ്ദുൽ നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

