രോഗാവസ്ഥയും കടുത്ത ദാരിദ്ര്യവും ഒരുപോലെ വേട്ടയാടുന്ന ജീവിതത്തോട് പൊരുതുകയാണ് തിരുവനന്തപുരം പൂന്തുറ മിൽക്ക് കോളനിയിലെ ഒരു കുടുംബം. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് എം.എച്ച്.അബ്ദുൽ ഷുക്കൂർ (65), ഭാര്യ എ.ഷഹബാനത്ത് (59) അടങ്ങുന്ന കുടുംബം വാടകവീട്ടിൽ കഴിയുന്നത്.
ഡോക്ടർമാർ മരുന്നുകൾ നിർദേശിച്ചിട്ടുണ്ടെങ്കിലും പണമില്ലാത്തതിനാൽ അവ വാങ്ങാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഇവർ. 2003-ൽ എട്ടു മാസം ഗർഭിണിയായിരിക്കെ തലയിൽ തേങ്ങ വീണാണ് ഷഹബാനത്തിന് ദുരിതങ്ങൾ ആരംഭിക്കുന്നത്.
തുടർചികിത്സയ്ക്കിടെ അവർ തളർന്നു കിടപ്പിലായി. അന്ന് ദമ്പതികൾക്ക് അഞ്ചു മക്കളാണുണ്ടായിരുന്നത്.
എന്നാൽ 2021-ൽ കോവിഡ് ബാധിച്ച് മൂത്ത മകൻ മരണപ്പെട്ടു. മറ്റ് മക്കൾ സമീപത്തെ ചെറിയ വാടകവീടുകളിലാണ് അത്താന്വേഷിച്ച് കഴിയുന്നത്.
കുടുംബത്തിന്റെ പ്രധാന അത്താണിയായിരുന്ന അബ്ദുൽ ഷുക്കൂറിനെയും രോഗങ്ങൾ തളർത്തിയിരിക്കുകയാണ്. നട്ടെല്ലിനും ഹൃദയ വാൽവിനും വൃക്കയ്ക്കും തകരാറുകളുള്ള ഷുക്കൂർ ഓട്ടോ ഡ്രൈവറായി ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.
എന്നാൽ ഒരു വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റതോടെ അദ്ദേഹത്തിന് ജോലിക്ക് പോകാൻ കഴിയാതെയായി. ഓട്ടോ ഡ്രൈവർമാരായ രണ്ട് ആൺമക്കളിൽ ഒരാൾക്ക് തലയിൽ വെള്ളക്കെട്ടും പഴുപ്പും ബാധിച്ചിരിക്കുകയാണ്.
മറ്റേ മകന് ഹൃദയസംബന്ധമായ അസുഖവുമുണ്ട്. രണ്ട് പെൺമക്കളും തലച്ചോറിലെ രോഗബാധയെ തുടർന്ന് ബുദ്ധിമുട്ടുകയാണ്.
രണ്ടാമത്തെ മകളുടെ ഭർത്താവിന് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ജോലിക്കു പോകാൻ സാധിക്കുന്നില്ലെന്നും അബ്ദുൽ ഷുക്കൂർ വ്യക്തമാക്കുന്നു. മരുന്നുകൾക്കും വീട്ടുവാടകയ്ക്കുമായി വലിയൊരു തുക ആവശ്യമാണ്.
സുമനസ്സുകളുടെ കനിവിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ. ഇവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഷഹബാനത്തിന്റെ പേരിൽ എസ്ബിഐ പൂന്തുറ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ബാങ്ക്: എസ്ബിഐ, പൂന്തുറ ശാഖ
അക്കൗണ്ട് നമ്പർ: 67258592891
ഐഎഫ്എസ്സി: SBIN0070422
ഫോൺ: 9895596028
ഗൂഗിൾ പേ നമ്പർ: 9895596028
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

