തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പാക്കിയ രണ്ടാംഘട്ട മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കെതിരെ പരാതിപ്രളയം.
ആശുപത്രികൾ അമിതമായി തുക ഇൗടാക്കുന്നു, മുൻകൂട്ടി പണം വാങ്ങിയ ശേഷം മാത്രം ചികിത്സ ലഭ്യമാക്കുന്നു, ക്ലെയിമുകൾ പ്രത്യേക കാരണങ്ങളില്ലാതെ ഇൻഷുറൻസ് കമ്പനി തള്ളുന്നു തുടങ്ങിയവയാണു പ്രധാന പരാതികൾ.
കഴിഞ്ഞദിവസം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ മകന്റെ ചികിത്സയ്ക്കായി 8.27 ലക്ഷം രൂപ ചെലവിട്ട കാസർകോട് സ്വദേശിക്ക് അനുവദിച്ചത് 10,000 രൂപ മാത്രം.
പ്രശ്നപരിഹാരത്തിനായി മെഡിസെപ് ടോൾ ഫ്രീ നമ്പറിലേക്കു വിളിച്ചാൽ ആരും എടുക്കാറുമില്ല.
ആദ്യഘട്ട മെഡിസെപ് പദ്ധതിയെക്കുറിച്ചു വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് പ്രീമിയം തുക കൂട്ടി ഈ വർഷം ഫെബ്രുവരി 1 മുതലാണ് മെഡിസെപ് 2.0 നടപ്പാക്കിയത്.
ജീവനക്കാരും പെൻഷൻകാരുമടക്കം 10 ലക്ഷത്തോളം പേരാണ് 687 രൂപ നിർബന്ധിത പ്രീമിയം അടയ്ക്കുന്നത്.
5 ലക്ഷം രൂപയാണു വാർഷിക ചികിത്സാ പരിരക്ഷ. ഉയർന്ന പാക്കേജുകളിലേക്കു മാറുമ്പോൾ കൂടുതൽ ആശുപത്രികൾ പദ്ധതിയുമായി സഹകരിക്കുമെന്നും അതിനുവേണ്ടിയാണ് പ്രീമിയം തുക വർധിപ്പിച്ചതെന്നുമായിരുന്നു സർക്കാർ വിശദീകരണം.
∙ ഓരോ ചികിത്സയ്ക്കുമുള്ള നിശ്ചിതതുക അംഗീകരിച്ച് ആശുപത്രികൾ സർക്കാരുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെക്കാൾ ഉയർന്ന തുകയ്ക്കാണു ചികിത്സ കഴിയുമ്പോൾ ബിൽ ചെയ്യുന്നത്.
കരാർ പ്രകാരമുള്ള തുക മെഡിസെപ്പിൽനിന്നും ബാക്കി തുക രോഗിയിൽനിന്നും ഇൗടാക്കുന്നു. ബിൽ തുകയിൽ പലപ്പോഴും ഇൻഷുറൻസ് കമ്പനി അംഗീകരിക്കുന്നത് 10 ശതമാനത്തിൽ താഴെ മാത്രമാണ്.
∙ മെഡിസെപ്പിൽനിന്നു പണം ലഭിക്കുന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ രോഗികളിൽനിന്നു മുൻകൂർ തുക വാങ്ങുന്ന രീതി പതിവായി.
ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുംമുൻപ് രോഗി ബാക്കി തുകയും അടയ്ക്കണം. മെഡിസെപ്പിൽനിന്നു പണം അനുവദിച്ചാൽ മാത്രമേ ഇതു തിരികെ നൽകൂ.
ഇതോടെ മെഡിസെപ്പിൽ ലഭ്യമാക്കേണ്ട കാഷ്ലെസ് സൗകര്യം ഇല്ലാത്ത സ്ഥിതിയായി.
∙ പരാതിപരിഹാര ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ റിക്കോർഡ് ചെയ്തുവച്ച പൊതുവിവരങ്ങൾ കേൾക്കാമെന്നല്ലാതെ പരാതി അറിയിക്കാൻ ആളെ കിട്ടില്ല.
അതിനാൽ ജില്ലാതല ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളെ സമീപിക്കുകയാണു പലരും.
ഇവിടെ മെഡിസെപ് പരാതികൾ വർധിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

