കാസർകോട് ∙ സർക്കാർ കണക്കിൽ കേരളത്തിൽ 45 മലമ്പാതകൾ ആണ് ഉള്ളതെങ്കിലും ഈ പാതകളുടെ സ്വഭാവമുള്ള, ചെറുതും വലുതുമായ ധാരാളം റോഡുകൾ കാസർകോട് അടക്കം എല്ലാ ജില്ലകളിലുണ്ട്. കാലാവസ്ഥയും ഭൂപ്രകൃതിയും തണുപ്പും കോടയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
പ്രത്യേകിച്ചു അവധിക്കാലത്ത്.
സഞ്ചാരികളുടെ വാഹനങ്ങൾ, അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളിൽ അപകടങ്ങളിൽപെടുന്നുണ്ട്. ആദ്യമായി ഈ റോഡുകളിൽ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്.
നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം.
കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളും ഉള്ള റോഡുകളിൽ ‘സൈറ്റ് ഡിസ്റ്റൻസ്’ (ഡ്രൈവർക്കു മുന്നിലെ റോഡ് കാണാ പറ്റുന്ന ദൂരം) വളരെ കുറവായിരിക്കും. ഇത്തരം റോഡുകളിൽ പരിചയമില്ലാത്ത ഡ്രൈവർമാരാണെങ്കിൽ അപകടസാധ്യത കൂടുതലാണ്.
ഹിൽ സ്റ്റേഷൻ (മലമ്പ്രദേശം) റോഡുകളിൽ ‘സൈറ്റ് ഡിസ്റ്റൻസ്’ വളരെ കുറവുമായിരിക്കും.
സൈറ്റ് ഡിസ്റ്റൻസ് കുറഞ്ഞാൽ
ഡ്രൈവർ എന്ത് ചെയ്യണം?
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

