തിരുവനന്തപുരം ∙ പൊള്ളുന്ന വെയിലിൽ കയ്യിൽ െവള്ളക്കുപ്പികളുമായി ഓരോ ബസിലും കയറിയിറങ്ങി യാത്രക്കാർക്കു വെള്ളം വിൽക്കുന്ന തിരക്കിലാണു സൂര്യ (23). തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നാഗർകോവിൽ ബസുകളിലാണു സൂര്യ വെള്ളം വിൽക്കുന്നത്.
പാർട്ട് ടൈമായി ബിബിഎ പഠിക്കുന്ന സൂര്യ, 5 വർഷം മുൻപാണു നഗരത്തിലെത്തിയത്. പല ജോലികളും ചെയ്തിട്ടുണ്ട്.
സെക്യൂരിറ്റി ജോലിയിൽ മടുപ്പുതോന്നിയതോടെയാണു 2 മാസം മുൻപു വെള്ളം വിൽപന ആരംഭിച്ചത്. 400 മുതൽ 500 രൂപ വരെ ഒരു ദിവസം ലഭിക്കും.
തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം കടയനല്ലൂരാണ് സ്വദേശം.
അച്ഛൻ മാരിയപ്പൻ, അമ്മ മഹേശ്വരി. അച്ഛന് ചെറിയ ട്രാക്ടറുണ്ട്.
പറമ്പുകൾ വൃത്തിയാക്കുന്ന ജോലിയാണ്. സഹോദരൻ വിഷ്ണു തിരുനെൽവേലി എംഎസ് യൂണിവേഴ്സിറ്റിയിൽ എംബിഎ വിദ്യാർഥിയും.
2 മക്കൾക്കു വിദ്യാഭ്യാസം നൽകാൻ അച്ഛന് പണമില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ സ്വന്തമായി അധ്വാനിച്ചു പണം കണ്ടെത്തി പഠിക്കാൻ തീരുമാനിച്ചെന്നു സൂര്യ പറയുന്നു.
ആദ്യം ജോലി തേടി ചെന്നൈയിലേക്ക്, അവിടെനിന്നു തിരുവനന്തപുരത്തേക്ക്. പഠിക്കണം എന്ന മോഹം കൈവിടാതെ ബിബിഎയ്ക്ക് ചേർന്നു.
ജോലി ചെയ്തു ലഭിക്കുന്ന പണത്തിൽ നിന്ന് താമസത്തിനും ഭക്ഷണത്തിനുമുള്ള തുക കഴിച്ച് ബാക്കിയുള്ളത് മാസാവസാനം ശമ്പളമായി എടുക്കും. ഞാൻ തന്നെയാണു എനിക്ക് ശമ്പളം നൽകുന്നതെന്നു സൂര്യ ചിരിയോടെ പറയുന്നു.
നഗരത്തിൽ ഒരു കട വാടകയ്ക്ക് എടുക്കണം.
അതിനുള്ള പണം ചേർത്തു വയ്ക്കാനാണു ശ്രമം. ഒപ്പം പഠനം പൂർത്തിയാക്കണം.
അതാണ് ലക്ഷ്യം. വേറെ ജോലി കിട്ടിയാൽ സ്വീകരിക്കില്ലെന്നാണു സൂര്യയുടെ മറുപടി.
‘വിദ്യാർഥികൾ പഠനത്തോടൊപ്പം ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിലെ സംസ്കാരം ഇവിടെയും വരണമെന്നാണ് എന്റെ ആഗ്രഹം.
എന്റെ കഥ ആർക്കെങ്കിലും പ്രചോദനമാകുമെങ്കിൽ സന്തോഷം’ – മുഖത്തെ വിയർപ്പ് തുടച്ചു സൂര്യ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

