തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പില്‍ വികസനം പറഞ്ഞ് സ്ഥാനാര്‍ഥികള്‍ വോട്ടു തേടുമ്പോള്‍ തലസ്ഥാനത്തെ നന്ദാവനം റോഡില്‍ സ്ഥിരമായി പൈപ്പ് പൊട്ടി വെള്ളക്കെട്ടാകുന്നത് ജനപ്രതിനിധികള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി. അടുത്ത ദിവസങ്ങളില്‍ തന്നെ പലതവണ പൈപ്പ് പൊട്ടി വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്.
റോഡ് താഴ്ന്നു പോകുന്ന അവസ്ഥയും ഉണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തീരപഥം പദ്ധതിയില്‍ സ്ഥാപിച്ച പൈപ്പുകളാണ് പൊട്ടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. പൈപ്പ് മാറ്റിയിടാന്‍ കിഫ്ബി വഴി പണി ആരംഭിച്ചെങ്കിലും ഇടയ്ക്കു കരാറുകാരനെ മാറ്റി.
ബാക്കി പണിക്ക് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി പണി മൂന്നായി തിരിച്ച് അനുമതിക്കായി കിഫ്ബിക്കു സമര്‍പ്പിച്ചിരിക്കുകയാണ്.
അംഗീകാരം ലഭിച്ചാല്‍ മാത്രമേ പൈപ്പുകള്‍ മാറ്റി ഇടാന്‍ കഴിയൂ എന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

