തിരുവനന്തപുരം∙ സാമുവൽ മേന പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. പത്രാധിപർ, നോവലിസ്റ്റ്, ചിത്രകാരൻ, ഫൊട്ടോഗ്രാഫർ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ തെളിയിച്ച സാഹിത്യകാരൻ സാമുവൽ മേനയുടെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്.
ഒരുലക്ഷം രൂപയാണ് പുരസ്കാര തുക.
ഇതോടനുബന്ധിച്ച് മൂന്നുതലമുറകളാൽ രചിക്കപ്പെട്ട അഞ്ചു ഗ്രന്ഥങ്ങളുടെ പ്രകാശനവും നടക്കും.
സിൽവി മാക്സി മേന രചിച്ച ‘മേന’ (ജീവചരിത്രം), സാമുവൽ മേനയുടെ മാസ്റ്റർപീസ് നോവൽ ‘നിക്ഷേപം നിറയ്ക്കപ്പെട്ട മൺപാത്രങ്ങൾ’ മൂന്നാം പതിപ്പ്, മാക്സി വിശ്വാസ് മേനയുടെ കഥാസമാഹാരം ‘മാനസരോവർ’, കൃപ ഗ്ലാഡിസ് മേന, സിൽവി മാക്സി മേന എന്നിവരുടെ ‘മൊട്ടസ്റ്റോ’ (മദർ ടോൾഡ് സ്റ്റോറീസ്), കൃപ ഗ്ലാഡിസ് മേനയുടെ ‘വോട്ട് ഫോർ ഹാംലറ്റ്’ എന്നീ ഗ്രന്ഥങ്ങളാണ് പ്രകാശനം ചെയ്യുക.
ഇന്ത്യൻ സൈൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത മൊട്ടസ്റ്റോയിലെ കഥകൾ ക്യൂ ആർ കോഡിലൂടെ ബധിര വിഭാഗക്കാർക്കും കാഴ്ചയില്ലാത്തവർക്കും ആസ്വദിക്കാനാവും.
ഏപ്രിൽ 25 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വൈഎംസിഎ കോമ്പൗണ്ടിലെ ബ്രിട്ടീഷ് ലൈബ്രറി ഹാളിലാണ് പുരസ്കാര വിതരണവും പുസ്തക പ്രകാശനവും നടക്കുക. റിട്ട: ജില്ലാ സെഷൻസ് ജഡ്ജി എ.
ഡെന്നിസൻ അധ്യക്ഷനായിരിക്കും.
പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ അശ്വതി തിരുനാൾ രാമവർമ്മ പുരസ്കാരം വിതരണം ചെയ്യും. ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ, ഷെവലിയർ ഡോ.
കോശി എം. ജോർജ്, റവ.സാം വർഗ്ഗീസ്, ജോൺ വർഗ്ഗീസ്, ക്രിസ്റ്റിസൺ സാരസം തുടങ്ങിയവർ പ്രസംഗിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

