സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം ∙ ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ചു പട്ടിക ജാതി/വർഗത്തിൽപ്പെട്ട യുവതി–യുവാക്കൾക്കു വേണ്ടി 28ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
27ന് വൈകിട്ട് 4ന് മുൻപായി https://forms.gle/bDRsyYMeUT2ZqJid9 എന്ന ഗൂഗിൾ ലിങ്കിൽ പേര് റജിസ്റ്റർ ചെയ്യണം. 28നു 10 നു തൈക്കാട് സംഗീത കോളജ് കോംപൗണ്ടിന് പിന്നിലെ നാഷനൽ കരിയർ സർവീസ് ഫോർ എസ്സി എസ്ടിയിൽ അഭിമുഖം.
വിവരങ്ങൾക്ക് ഫെയ്സ് ബുക്ക് പേജ് സന്ദർശിക്കുക: NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum.
അധ്യാപക ഒഴിവ്
മംഗലപുരം∙ ഇടവിളാകം ഗവ. യുപിഎസിൽ സംസ്കൃതം ( ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 18 ന് 10.30 ന് നടക്കും.
വിശദ വിവരങ്ങൾക്ക് 0471–2997442 കിളിമാനൂർ∙ കിളിമാനൂർ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഡ്രോയിങ് അധ്യാപകന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം 21ന് 11ന്.
94007 58875. പനയ്ക്കോട്∙ തൊളിക്കോട് പനയ്ക്കോട് വി.കെ.കാണി ഗവ: ഹൈസ്കൂളിൽ ഒരു മാസത്തേക്ക് എച്ച്എസ്ടി ഗണിതം.
അഭിമുഖം നാളെ രാവിലെ 11 ന്. തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് കാഞ്ഞിരംപാറയിലെ അഞ്ചാമട
ഗവ ഐടിഐ യിൽ ഇലക്ട്രിക്കൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 23 ന് 11 ന്.
ഫോൺ: 7012931833
കലോത്സവം മാറ്റി
തിരുവനന്തപുരം ∙ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലയിലെ നഴ്സറി, അങ്കണവാടി കുട്ടികൾക്കായി 20ന് നടത്താനിരുന്ന വർണോത്സവം -കലോത്സവം ദീപാവലി അവധിയായതിനാൽ 25 ലേക്ക് മാറ്റി വച്ചതായി സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
ഫോൺ: 9447501393, 9847464613
സാംസ്കാരിക നിലയം ഉദ്ഘാടനം 20ന്
ആനാട് ∙ പഞ്ചായത്തിലെ വടക്കേക്കോണം അംബേദ്കർ നഗർ സാംസ്കാരിക നിലയം, കൊല്ല അങ്കണവാടി കെട്ടിടം എന്നിവയുടെ ഉദ്ഘാടനം 20ന് രാവിലെ 10ന് വടക്കേക്കോണം അംബേദ്കർ നഗറിൽ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. ഡി.കെ.മുരളി എംഎൽഎ അധ്യക്ഷനാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

