ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പതിനൊന്ന് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി ഒടുവിൽ പൊലീസിന്റെ പിടിയിലായി. കന്യാകുമാരി തിരുവിതാംകോട് ഓൾഡ് മോസ്ക് തെരുവിൽ താമസിക്കുന്ന മഷൂക് മുഹമ്മദ് അലി (47) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം നവംബർ 5ന് രാവിലെ തിരുവനന്തപുരത്തു നിന്നും കാട്ടാക്കട വഴി വെള്ളറടയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിൽ പേയാട് വെച്ചായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം യുവതി തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. യുവതി നൽകിയ മൊഴിയുടെയും അവർ ചിത്രീകരിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിളപ്പിൽശാല പൊലീസ് ഉടൻ തന്നെ കേസെടുത്തെങ്കിലും പ്രതിയെ ഉടൻ പിടികൂടാൻ സാധിച്ചിരുന്നില്ല.
മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയുടെ ചിത്രം ഉൾപ്പെടുത്തി പൊലീസ് ഔദ്യോഗികമായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും അന്വേഷണം പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്ന്, ദൃശ്യങ്ങളിലെ പ്രതിയുടെ അവ്യക്തമായ മുഖം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ വ്യക്തത വരുത്തി നടത്തിയ വിദഗ്ധ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്.
ഇതിനിടയിൽ ഇയാൾ തമ്പാനൂർ ഭാഗത്ത് ബാഗ് കച്ചവടം നടത്തിവരികയായിരുന്നു എന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങളിലൂടെ ചെന്നൈയിലെ ഒളിത്താവളത്തിൽ നിന്നാണ് കാട്ടാക്കട
ഡിവൈഎസ്പി ജി.ബിനു, മലയിൻകീഴ് സിഐ ഉമേഷ്, വിളപ്പിൽശാല എസ്ഐ ആർ.എം.അനീഷ് കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

