തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സി. ശിവകുമാറിന്റെ (54) അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകുന്നു.
നെയ്വേലി സ്വദേശിയായ അദ്ദേഹത്തിന്റെ വൃക്കകളും കരളും നേത്രപടലങ്ങളുമാണ് ബന്ധുക്കൾ മാതൃകാപരമായി ദാനം ചെയ്യാൻ മുന്നോട്ടുവന്നത്. മരണാനന്തര അവയവദാനത്തിലൂടെ മാതൃക തീർത്ത കുടുംബത്തിന്റെ ഔദാര്യത്തിന് മന്ത്രി കെ.
മുരളീധരൻ ആദരം അറിയിച്ചു. അവയവദാന പ്രക്രിയയിലൂടെ മാറ്റിവയ്ക്കപ്പെട്ട
അവയവങ്ങളുടെ വിവരങ്ങൾ ഇങ്ങനെയാണ്: ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കുമാണ് നൽകിയത്.
കൂടാതെ, രണ്ട് നേത്രപടലങ്ങൾ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്തൽമോളജിയിൽ ചികിത്സയിലുള്ളവർക്കും നൽകി. കേബിൾ ജോയിന്റർ ആയി ജോലി ചെയ്തുവരികയായിരുന്ന സി.
ശിവകുമാർ, ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് കൊല്ലത്ത് എത്തിയത്. തുടർന്ന് ഓഗസ്റ്റ് 4ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
പ്രാഥമിക ചികിത്സയ്ക്കായി ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും, നില ഗുരുതരമായതിനെ തുടർന്ന് തലച്ചോറിലെ രക്തസ്രാവം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും അദ്ദേഹത്തെ മാറ്റി. തുടർന്ന് നടത്തിയ പരിശോധനകളിൽ ഈ മാസം 8ന് അദ്ദേഹത്തിന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
എസ്. വനിതയാണ് പരേതനായ ശിവകുമാറിന്റെ ഭാര്യ.
എസ്. വിജയകുമാർ, എസ്.
അരുൺകുമാർ എന്നിവരാണ് മക്കൾ. എ.
കീർത്തിക മരുമകളുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

