തിരുവനന്തപുരം∙ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള് കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ (മലയാളം) നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി.
സെക്രട്ടേറിയറ്റിനു മുന്നില്‍ ഏഴു ദിവസമായി റിലേ സത്യഗ്രഹം നടത്തുകയാണ് ഉദ്യോഗാര്‍ഥികള്‍. അനുകൂല തീരുമാനം ഉണ്ടാകുന്നതു വരെ സമരം തുടരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്തു.
എട്ടു ജില്ലകളില്‍ ഒന്നാം റാങ്ക് കിട്ടിയവര്‍ക്കു പോലും ഇതുവരെ നിയമനം നല്‍കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അഡൈ്വസ് കിട്ടി ഏഴു മാസം കഴിഞ്ഞിട്ടും ഒരു തുടര്‍നടപടിയും ഉണ്ടാകുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ലിസ്റ്റിലെ 8 പേര് പുറത്തുനില്‍ക്കുകയാണ്. അവര്‍ക്കു നിയമനം കിട്ടാതെ പുതിയ ലിസ്റ്റിലുള്ളവര്‍ക്കും ജോലി കിട്ടില്ലെന്ന സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു.
നിരാഹാരസമരം നടത്തിയിരുന്ന പാലക്കാട് സ്വദേശിയായ അശ്വതിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. ഒഴിവുകള്‍ പെട്ടെന്നു റിപ്പോര്‍ട്ട് ചെയ്യുക, ഡിവിഷന് ഫാള്‍ വരുന്ന സ്കൂളുകളിലെല്ലാം നിശ്ചിത അധ്യാപക-വിദ്യാര്‍ഥി അനുപാതം ഏര്‍പ്പെടുത്തുക, റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട
ഉദ്യോഗാര്‍ഥികളെ അര്‍ധസര്‍ക്കാര്‍ സ്കൂളുകളില്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

